
അഹമ്മദാബാദ്: ഗുജറാത്തിനെതിരേ മിന്നും പ്രകടനം പുറത്തെടുത്ത സഞ്ജു സാംൺ പിന്നിട്ടത് മറ്റൊരു നാഴികക്കല്ല്. ഐപിഎല്ലില്‍ രാജസ്ഥാന് റോയല്‍സിനായി 3000 റണ്‍സ് തികച്ച സഞ്ജു, രാജസ്ഥാനായി ഈ നേട്ടം കരസ്ഥമാക്കുന്ന ആദ്യ താരവുമായി. റോയല്‍സിനായി 115 മത്സരങ്ങള്‍ കളിച്ച സഞ്ജു 3006 റണ്‍സാണ് നേടിയത്. 29.76 ആണ് ശരാശരി.
സഞ്ജു കഴിഞ്ഞാല്‍ രാജസ്ഥാനായി ഏറ്റവും കൂടുതല്‍ റണ്‍സെടുത്ത താരം അജിന്‍ക്യ രഹാനേയാണ്. 100 മത്സരം കളിച്ച രഹാനേ 2810 റണ്‍സെടുത്തു. ജോസ് ബട്ട്ലര്‍(2508), ഷെയിന്‍ വാട്സണ്(2372) എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
ഐപിഎല്ലില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനായും കളിച്ച സഞ്ജു ഐപിഎല്‍ കരിയറില്‍ 29.23 ശരാശരിയില്‍ 3683 റണ്‍സാണ് അടിച്ചെടുത്തത്. മൂന്ന് സെഞ്ചുറികളും 19 അര്‍ധസെഞ്ചുറികളും നേടിയിട്ടുണ്ട്.
32 പന്തില്‍ നിന്ന് 60 റണ്‍സെടുത്താണ് സഞ്ജു പുറത്തായത്. സഞ്ജു തുടങ്ങിവെച്ചത് ഹെറ്റ്മയര്‍ പൂര്‍ത്തിയാക്കിയതോടെ രാജസ്ഥാന് റോയലായി വിജയിച്ചുകയറി.