രോ​ഹി​തി​ന്‍റെ അ​മി​തവ​ണ്ണം നാ​ണ​ക്കേ​ട്: ക​പി​ല്‍

ഏ​തൊ​രു സ്പോ​ര്‍ട്സ് ആ​യാ​ലും ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്
രോ​ഹി​തി​ന്‍റെ അ​മി​തവ​ണ്ണം നാ​ണ​ക്കേ​ട്: ക​പി​ല്‍

മും​ബൈ: ഇ​ന്ത്യ​ന്‍ ക്രി​ക്ക​റ്റ് ടീ​മി​ന്‍റെ ക്യാ​പ്റ്റ​ന്‍ രോ​ഹി​ത് ശ​ര്‍മ​യു​ടെ അ​മി​ത വ​ണ്ണം നാ​ണ​ക്കേ​ടാ​ണെ​ന്ന് മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ ക​പി​ല്‍ ദേ​വ്. ശാ​രീ​രി​ക​ക്ഷ​മ​ത വീ​ണ്ടെ​ടു​ക്കാ​ന്‍ രോ​ഹി​ത് ക​ഠി​നാ​ധ്വാ​നം ചെ​യ്യ​ണ​മെ​ന്ന് ക​പി​ല്‍ പ​റ​ഞ്ഞു. ഏ​തൊ​രു സ്പോ​ര്‍ട്സ് ആ​യാ​ലും ശാ​രീ​രി​ക​ക്ഷ​മ​ത ഉ​ണ്ടാ​യി​രി​ക്കു​ക എ​ന്ന​ത് വ​ള​രെ പ്ര​ധാ​ന​മാ​ണ്. ഫി​റ്റ് അ​ല്ലാ​ത്ത ഒ​രു ക​ളി​ക്കാ​ര​ന്‍ ടീ​മി​നു നാ​ണ​ക്കേ​ടു​ണ്ടാ​ക്കും.

രോ​ഹി​ത് മി​ക​ച്ച ക​ളി​ക്കാ​ര​നാ​ണ്. പ​ക്ഷെ ശാ​രീ​രി​ക​ക്ഷ​മ​ത​യു​ടെ കാ​ര്യ​ത്തി​ല്‍ ഏ​റെ പി​ന്നി​ലാ​ണ്. കു​റ​ഞ്ഞ പ​ക്ഷം ടി​വി​യി​ല്‍ കാ​ണു​മ്പോ​ഴെ​ങ്കി​ലും രോ​ഹി​ത്തി​ന് അ​മി​ത​വ​ണ്ണ​മു​ള്ള​താ​യി തോ​ന്നു​ന്നു​ണ്ടെ​ന്നും ക​പി​ല്‍ പ​റ​ഞ്ഞു.

മു​ന്‍ ഇ​ന്ത്യ​ന്‍ നാ​യ​ക​ന്‍ വി​രാ​ട് കോ​ലി​യു​ടെ ഫി​റ്റ്നെ​സ് ക​ണ്ട് രോ​ഹി​ത് പ​ഠി​ക്കേ​ണ്ടി​യി​രി​ക്കു​ന്നു. കോ​ലി​യെ നോ​ക്കു, എ​പ്പോ​ള്‍ ക​ണ്ടാ​ലും അ​യാ​ള്‍ ശാ​രീ​രി​ക​ക്ഷ​മത​യു​ള്ള​വ​നാ​ണ്. കോ​ലി​യി​ല്‍ നി​ന്ന് പ്ര​ചോ​ദ​നം ഉ​ള്‍ക്കൊ​ള്ളാ​നാ​ണ് രോ​ഹി​ത് ശ്ര​മി​ക്കേ​ണ്ട​തെ​ന്നും ക​പി​ല്‍ പ​റ​ഞ്ഞു. രോ​ഹി​തി​ന്‍റെ ക​ളി ത​നി​ക്കു വ​ള​രെ ഇ​ഷ്ട​മാ​ണ്. സ​മ​കാ​ലി​ക ക്രി​ക്ക​റ്റി​ലെ മി​ക​ച്ച ബാ​റ്റ​ര്‍മാ​രി​ല്‍ ഒ​രാ​ളാ​ണ് രോ​ഹി​തെ​ന്നും ക​പി​ല്‍ കൂ​ട്ടി​ച്ചേ​ര്‍ത്തു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com