കഠിനാധ്വാനം ചെയ്യണം, ക്രിക്കറ്റിനെ ബഹുമാനിക്കണം: മകന് ആശംസകളുമായി സച്ചിൻ ടെണ്ടുൽക്കർ

ഒരു മനോഹരയാത്രയുടെ തുടക്കമാണിത്. ക്രിക്കറ്റിനെ ബഹുമാനിച്ചാൽ ആ ബഹുമാനം തിരികെ ലഭിക്കുക തന്നെ ചെയ്യും
കഠിനാധ്വാനം ചെയ്യണം, ക്രിക്കറ്റിനെ ബഹുമാനിക്കണം: മകന് ആശംസകളുമായി സച്ചിൻ ടെണ്ടുൽക്കർ

ഇന്നലെ ഐപിഎല്ലിൽ അരങ്ങേറിയ മകന് ആശംസകളുമായി ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കർ. കഠിനമായി അധ്വാനിക്കണമെന്നും, കളിയെ ബഹുമാനിക്കാൻ പഠിക്കണമെന്നും അദ്ദേഹം കുറിച്ചു. സച്ചിൻ ഐ​പി​എ​ല്‍ ക​രി​യ​റി​ലു​ട​നീ​ളം ക​ളി​ച്ച അ​തേ മും​ബൈ ഇ​ന്ത്യ​ന്‍സി​ന്‍റെ കു​പ്പാ​യ​ത്തി​ല്‍ കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സി​നെ​തി​രെ​യാ​യി​രു​ന്നു ഇന്നലെ അ​ര്‍ജു​ന്‍റെ അ​ര​ങ്ങേ​റ്റം.

ഒരു ക്രിക്കറ്ററെന്ന നിലയിലെ യാത്രയുടെ പ്രധാനപ്പെട്ട ചുവടുവയ്പ്പാണ്. ഒരുപാട് കഠിനാധ്വാനം ചെയ്താണ് ഇവിടെ വരെയെത്തിയതെന്നറിയാം. ഒരു മനോഹരയാത്രയുടെ തുടക്കമാണിത്. ക്രിക്കറ്റിനെ ബഹുമാനിച്ചാൽ ആ ബഹുമാനം തിരികെ ലഭിക്കുക തന്നെ ചെയ്യും, സച്ചിൻ കുറിച്ചു. മകനോടൊപ്പമുള്ള ചിത്രങ്ങൾ പങ്കുവച്ചു കൊണ്ടാണു സച്ചിൻ സാമൂഹിക മാധ്യമങ്ങളിൽ ഈ സന്ദേശം പങ്കുവച്ചത്.

ഇന്നലെ മും​ബൈ ഇ​ന്ത്യ​ന്‍സ്-​കൊ​ല്‍ക്ക​ത്ത നൈ​റ്റ് റൈ​ഡേ​ഴ്സ് മ​ത്സ​ര​ത്തി​ന് മു​മ്പ് മും​ബൈ​യു​ടെ സ്ഥി​രം നാ​യ​ക​ന്‍ രോ​ഹി​ത് ശ​ര്‍മ്മ​യാ​ണ് അ​ര്‍ജു​ന്‍ ടെ​ന്‍ഡു​ല്‍ക്ക​ര്‍ക്ക് അ​ര​ങ്ങേ​റ്റ ക്യാ​പ് കൈ​മാ​റി​യ​ത്. ഐ​പി​എ​ല്ലി​ല്‍ ക​ളി​ക്കു​ന്ന ആ​ദ്യ അ​ച്ഛ​നും മ​ക​നും എ​ന്ന നേ​ട്ടം ഇപ്പോൾ സ​ച്ചി​നും അ​ര്‍ജു​നും സ്വ​ന്ത​മാ​ണ്.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com