
ഇന്ത്യക്കെതിരായ ഏകദിന പരമ്പരയിലും ഓസ്ട്രേലിയയെ സ്റ്റീവ് സ്മിത്ത് തന്നെ നയിക്കും. അമ്മയുടെ മരണത്തെ തുടർന്നു ക്യാപ്റ്റൻ പാറ്റ് കമ്മിൻസ് നാട്ടിൽ തന്നെ തുടരുന്ന സാഹചര്യത്തിലാണിത്. ഏകദിനത്തിൽ കമ്മിൻസ് ഉണ്ടാവില്ലെന്നു കോച്ച് ആൻഡ്രൂ മക്ഡൊണാൾഡും വ്യക്തമാക്കി.
മാർച്ച് പതിനേഴിനാണ് ഏകദിന പരമ്പര ആരംഭിക്കുന്നത്. ആദ്യ മത്സരം വാങ്കഡേ സ്റ്റേഡിയത്തിൽ നടക്കും. പിന്നീട് വിശാഖപട്ടണത്തും ചെന്നൈയിലുമാണു മത്സരങ്ങൾ നടക്കുക.