ഐപിഎല്ലിൽ നിന്നും പിന്മാറുന്ന വിദേശതാരങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണം; ബിസിസിഐയോട് ആവശ‍്യപ്പെട്ട് ഗവാസ്കർ

ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് അവസാന നിമിഷം ഐപിഎല്ലിൽ നിന്നും വിട്ടു നിന്ന പശ്ചാത്തലത്തിലാണ് ഗവാസ്കറിന്‍റെ പ്രതികരണം
sunil gavaskar tells bcci to create impactful penalty to overseas players pulling out of ipl

സുനിൽ ഗവാസ്കർ, ബെൻ ഡക്കറ്റ്

Updated on

മുംബൈ: ഐപിഎല്ലിൽ നിന്ന് പിന്മാറുന്ന വിദേശതാരങ്ങൾക്കെതിരേ കർശന നടപടി സ്വീകരിക്കണമെന്ന് ബിസിസിഐയോട് ആവശ‍്യപ്പെട്ട് മുൻ ഇന്ത‍്യൻ ക്രിക്കറ്റ് താരം സുനിൽ‌ ഗവാസ്കർ. ഇംഗ്ലണ്ട് താരം ബെൻ ഡക്കറ്റ് അവസാന നിമിഷം ഐപിഎല്ലിൽ നിന്നും വിട്ടു നിന്ന പശ്ചാത്തലത്തിലാണ് ഗവാസ്കറിന്‍റെ പ്രതികരണം.

പിന്മാറുന്ന താരങ്ങൾക്ക് ഏർപ്പെടുത്തുന്ന രണ്ടു വർഷത്തെ വിലക്ക് അത്ര ഫലപ്രദമല്ലെന്നാണ് ഗവാസ്കർ പറയുന്നത്. ടെസ്റ്റ് ക്രിക്കറ്റിൽ ഫോം വീണ്ടെടുക്കുകയെന്ന ലക്ഷ‍്യം മുൻനിർത്തിയാണ് ബെൻ ഡക്കറ്റ് ഐപിഎല്ലിൽ നിന്നും പിന്മാറിയത്.

logo
Metro Vaartha
www.metrovaartha.com