സ്റ്റംപ് രണ്ടായി ഒടിഞ്ഞു; ബൗളിങ്ങിലും പിടിയുണ്ടെന്ന് വൈഭവ് സൂര‍്യവംശി | Video

പരിശീലനത്തിനിടെ വൈഭവിന്‍റെ ബൗളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്നതിന്‍റെ ദൃശ‍്യങ്ങൾ സോഷ‍്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ്

ജയ്പൂർ: നിലവിൽ ക്രിക്കറ്റ് ലോകത്ത് ചർച്ചാ കേന്ദ്രമാണ് വൈഭവ് സൂര‍്യവംശിയെന്ന 14 വയസുകാരൻ. ഐപിഎല്ലിൽ രാജസ്ഥാൻ റോയൽസിനു വേണ്ടി ഗുജറാത്ത് ടൈറ്റൻസിനെതിരേ 35 പന്തിൽ സെഞ്ചുറി നേടിയത് ലോക ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ പന്തുകൊണ്ടും മായാജാലം തീർത്തിരിക്കുകയാണ് വൈഭവ്.

പരിശീലനത്തിനിടെ വൈഭവിന്‍റെ ബൗളിങ്ങിൽ സ്റ്റംപ് രണ്ടായി ഒടിയുന്നതിന്‍റെ ദൃശ‍്യങ്ങളാണ് ഇപ്പോൾ സമൂഹമാധ‍്യമങ്ങളിൽ വൈറലായിരിക്കുന്നത്.

വൈഭവിന്‍റെ ബൗളിങ് കണ്ട് സപ്പോർട്ട് സ്റ്റാഫും സഹതാരങ്ങളും അമ്പരന്ന് നോക്കി നിൽക്കുന്നതും വീഡിയോയിൽ കാണാം. ഞായറാഴ്ച നടക്കുന്ന മത്സരത്തിൽ കോൽക്കത്ത നൈറ്റ് റൈഡേഴ്സാണ് രാജസ്ഥാന്‍റെ എതിരാളികൾ.

അതേസമയം വൈഭവിന് സ്വതന്ത്രമായി കളിക്കാനുള്ള അനുവാദമാണ് നൽകിയിരിക്കുന്നതെന്ന് ടീമിന്‍റെ ബൗളിങ് കോച്ച് ഷെയ്ൻ ബോണ്ട് പറഞ്ഞു.

Trending

No stories found.

More Videos

No stories found.
logo
Metro Vaartha
www.metrovaartha.com