കോ​ലി​യു​ടെ ഗ്രാ​ഫ് താ​ഴേ​ക്ക്

ഏ​ക​ദി​ന​ങ്ങ​ളി​ലും ടി20​യി​ലും ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ വി​രാ​ട് കോ​ലി​ക്ക് പ​ക്ഷേ, ടെ​സ്റ്റി​ല്‍ ആ ​മി​ക​വി​ലേ​ക്കു​യ​രാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല
കോ​ലി​യു​ടെ ഗ്രാ​ഫ് താ​ഴേ​ക്ക്

ഇ​ന്‍ഡോ​ര്‍: ടെ​സ്റ്റ് ക്രി​ക്ക​റ്റി​ല്‍ ഇ​ന്ത്യ​യു​ടെ സൂ​പ്പ​ര്‍ ബാ​റ്റ്സ്മാ​ന്‍ വി​രാ​ട് കോ​ലി ബാ​ധ്യ​ത​യാ​കു​ന്നു. ഏ​ക​ദി​ന​ങ്ങ​ളി​ലും ടി20​യി​ലും ഫോ​മി​ലേ​ക്ക് മ​ട​ങ്ങി​യെ​ത്തി​യ വി​രാ​ട് കോ​ലി​ക്ക് പ​ക്ഷേ, ടെ​സ്റ്റി​ല്‍ ആ ​മി​ക​വി​ലേ​ക്കു​യ​രാ​ന്‍ സാ​ധി​ക്കു​ന്നി​ല്ല. ക​ഴി​ഞ്ഞ 20 ടെ​സ്റ്റ് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ ഒ​രേ​യൊ​രു അ​ര്‍ധ​സെ​ഞ്ചു​റി മാ​ത്രം നേ​ടി​യ കോ​ലി ഓ​സ്ട്രേ​ലി​യ​ക്കെ​തി​രെ ക​ളി​ച്ച അ​ഞ്ച് ഇ​ന്നിം​ഗ്സു​ക​ളി​ല്‍ നേ​ടി​യ​ത് 111 റ​ണ്‍സ് മാ​ത്ര​മാ​ണ്. 13, 22, 20, 44, 12 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു ഓ​സ്ട്രേ​ലി​യ​യ്ക്കെ​തി​രാ​യ പ​ര​മ്പ​ര​യി​ല്‍ വി​രാ​ട് കോ​ലി​യു​ടെ ബാ​റ്റി​ങ്.

അ​തി​ന് മു​മ്പ് ബം​ഗ്ലാ​ദേ​ശി​നെ​തി​രാ​യ ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലാ​ക​ട്ടെ 1, 24, 19*, 1 എ​ന്നി​ങ്ങ​നെ​യാ​യി​രു​ന്നു കോ​ലി​യു​ടെ സ്കോ​റു​ക​ള്‍. ക​ഴി​ഞ്ഞ വ​ര്‍ഷം ജൂ​ലൈ​യി​ല്‍ ഇം​ഗ്ല​ണ്ടി​നെ​തി​രെ ക​ളി​ച്ച ടെ​സ്റ്റി​ല്‍ 20 ഉം 13​ഉം റ​ണ്‍സെ​ടു​ത്ത് കോ​ലി മ​ട​ങ്ങി.

ഏ​ക​ദി​ന​ങ്ങ​ളി​ലും ടി20​യി​ലും അ​ടി​ച്ചു ത​ക​ര്‍ക്കാ​റു​ള്ള ശ്രീ​ല​ങ്ക​ക്കെ​തി​രെ പോ​ലും കോ​ലി​ക്ക് ഫോ​മി​ലേ​ക്ക് ഉ​യ​രാ​നാ​യി​ല്ല. 13, 23, 45 റ​ണ്‍സെ​ടു​ത്ത് പു​റ​ത്താ​യി. ക​ഴി​ഞ്ഞ വ​ര്‍ഷം ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കെ​തി​രെ നേ​ടി​യ 79 റ​ണ്‍സാ​ണ് ലോ​ക ടെ​സ്റ്റ് ചാ​മ്പ്യ​ന്‍ഷി​പ്പി​ന്‍റെ ഭാ​ഗ​മാ​യി ക​ളി​ച്ച ക​ഴി​ഞ്ഞ 20 ഇ​ന്നിം​ഗ്സു​ക​ളി​ലെ വി​രാ​ട് കോ​ലി​യു​ടെ ഏ​റ്റ​വും ഉ​യ​ര്‍ന്ന വ്യ​ക്തി​ഗ​ത സ്കോ​ര്‍.

ഫാ​ബ് ഫോ​റി​ലെ കെ​യ്ന്‍ വി​ല്യം​സ​ണും ജോ ​റൂ​ട്ടും സ്റ്റീ​വ് സ്മി​ത്തും സെ​ഞ്ചു​റി​ക​ള്‍ നേ​ടി ഫോം ​വീ​ണ്ടെ​ടു​ക്കു​യും ഫോ​മി​ല്‍ തു​ട​രു​ക​യും ചെ​യ്യു​മ്പോ​ഴും കോ​ലി​ക്ക് മാ​ത്രം മി​ക​വി​ലേ​ക്ക് മ​ട​ങ്ങാ​നാ​വു​ന്നി​ല്ലെ​ന്ന​ത് ആ​രാ​ധ​ക​രെ കു​റ​ച്ചൊ​ന്നു​മ​ല്ല നി​രാ​ശ​രാ​ക്കു​ന്ന​ത്.

വി​രാ​ട് കോ​ലി​യു​ട അ​വ​സാ​ന ടെ​സ്റ്റ് സെ​ഞ്ചു​റി പി​റ​ന്നി​ട്ട് 41 ഇ​ന്നിം​ഗ്സു​ക​ളും 1196 ദി​വ​സ​വു​മാ​യി​രി​ക്കു​ന്നു. അ​വ​സാ​ന ടെ​സ്റ്റ് ഫി​ഫ്റ്റി അ​ടി​ച്ചി​ട്ട് 15 ഇ​ന്നിം​ഗ്സു​ക​ളും 415 ദി​വ​സ​വു​മാ​കു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com