കോഹ്‌ലിയുടെ 'കൊല്ലുന്ന' നോട്ടം: സിംഗിൾ എടുക്കാൻ വിസമ്മതിച്ച ഭരതിനെ വിറപ്പിച്ച് വിരാട്, വീഡിയോ

കോഹ്‌ലിയുടെ 'കൊല്ലുന്ന' നോട്ടം: സിംഗിൾ എടുക്കാൻ വിസമ്മതിച്ച ഭരതിനെ വിറപ്പിച്ച് വിരാട്, വീഡിയോ

വിരാടിന്‍റെ കൊല്ലുന്ന നോട്ടം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്

അഹമ്മദാബാദ്: ഓസ്ട്രേലിയക്കെതിരായ നാലാം ടെസ്റ്റിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ കെ എസ് ഭരതിനെ വിറപ്പിച്ച് വിരാട് കോഹ്‌ലി. ബോർഡർ-ഗവാസ്ക്കർ ട്രോഫിയുടെ നാലാം ടെസ്റ്റിന്‍റെ ആദ്യ മണിക്കൂറുകളിലായിരുന്നു സംഭവം.

സിംഗിൾ എടുക്കാനായി സൂചന നൽകി കുതിച്ച വിരാടിനോട് ഭരത് നോ പറയുകയായിരുന്നു. തിരികെ ക്രീസിലേക്കു വിരാട് സുരക്ഷിതനായി മടങ്ങിയെത്തിയെങ്കിലും, ആ നീരസം മുഖത്ത് പ്രകടമായിരുന്നു. ഭരതിനെ രൂക്ഷമായി നോക്കി വിരാട് ഒച്ച വയ്ക്കുന്നുമുണ്ടായിരുന്നു.

ടെലിവിഷൻ സ്ക്രീനിൽ വിരാടിന്‍റെ രോഷപ്രകടനം ആവർത്തിച്ചു കാണിക്കുകയും ചെയ്തു. എന്തായാലും വിരാടിന്‍റെ കൊല്ലുന്ന നോട്ടം സോഷ്യൽ മീഡിയയിൽ ചർച്ചയായിട്ടുണ്ട്. ഇതുപോലെ പുതുമുഖങ്ങളെ നിരുത്സാഹപ്പെടുത്തുന്ന വിധം പേടിപ്പിക്കരുതെന്നുള്ള കമന്‍റുകളും നിറയുന്നു.

Related Stories

No stories found.
logo
Metrovaartha
www.metrovaartha.com