മിച്ചൽ സ്റ്റാർക്ക് ഐപിഎല്ലിലേക്ക് എന്ന് തിരിച്ച് വരും‍?

ഏപ്രിൽ 21ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ സ്റ്റാർക്ക് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ
when mitchell starc returns to ipl?

മിച്ചൽ സ്റ്റാർക്ക്

Updated on

ന‍്യൂഡൽഹി: ഓസ്ട്രേലിയൻ പേസർ മിച്ചൽ സ്റ്റാർക്കിന് മൂന്ന് ഐപിഎൽ മത്സരം കൂടി നഷ്ടമാകും. ഏപ്രിൽ 21ന് സൺറൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിൽ ഡൽഹി ക‍്യാപ്പിറ്റൽസിനു വേണ്ടി സ്റ്റാർക്ക് കളിച്ചേക്കുമെന്നാണ് റിപ്പോർട്ടുകൾ. നിലവിൽ പരുക്കു മൂലം ചികിത്സയിൽ കഴിയുകയാണ് സ്റ്റാർക്ക്.

ഏപ്രിൽ 8ന് ഗുജറാത്ത് ടൈറ്റൻസിനെതിരേയും ഏപ്രിൽ 11ന് ചെന്നൈ സൂപ്പർ കിങ്സിനെതിരേയും ഏപ്രിൽ 18ന് റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവിനെതിരേയുമുള്ള മത്സരങ്ങളാണ് സ്റ്റാർക്കിന് നഷ്ടമാകുന്നത്. സ്റ്റാർക്ക് എന്ന് തിരിച്ചെത്തുമെന്ന് വ‍്യക്തമല്ലെങ്കിലും സീസണിലെ അവസാന മത്സരങ്ങൾ കളിക്കാൻ താരം ഉണ്ടാകുമെന്ന പ്രതീക്ഷയിലാണ് ഡൽഹി ക‍്യാപ്പിറ്റൽസ് മാനേജ്മെന്‍റ്.

സ്റ്റാർക്കിന്‍റെ അഭാവത്തിലും ഡൽഹി മികച്ച പ്രകടനം തന്നെയാണ് പുറത്തെടുത്തത്. ആദ‍്യ മത്സരത്തിൽ മുംബൈ ഇന്ത‍്യൻസിനെയും രണ്ടാം മത്സരത്തിൽ ലഖ്നൗ സൂപ്പർ ജയന്‍റ്സിനെയും പരാജയപ്പെടുത്തി. ന‍്യൂ ബോളിൽ മുകേഷ് കുമാറും മറ്റു ഓവറുകളിൽ ലുങ്കി എൻഗിഡിയും ടി. നടരാജനും ഡൽ‌ഹിയുടെ ബൗളിങ് നിര കൈകാര‍്യം ചെയ്തു. വിപ്രാജ് നിഗം, കുൽദീപ് യാദവ്, ക‍്യാപ്റ്റൻ അക്ഷർ പട്ടേൽ എന്നിവർ അടങ്ങുന്ന തരക്കേടില്ലാത്ത സ്പിന്നർമാരാണ് ഡൽഹിക്കുള്ളത്. സ്റ്റാർക്ക് കൂടി ടീമിനൊപ്പം ചേരുമ്പോൾ ഡൽഹിയുടെ ബൗളിങ് നിര ശക്തമാകും.

logo
Metro Vaartha
www.metrovaartha.com