കോടിക്കണക്കിന് പണവും ആഢംബര കാറുകളും എന്നാൽ പൗരബോധം വട്ടപൂജ‍്യം; ഇന്ത‍്യൻ താരം ചഹലിനെതിരേ രൂക്ഷ വിമർശനം

കഴിഞ്ഞ ദിവസം ചഹലിന്‍റെതെന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവന്നിരുന്നു. അതിൽ സിഗററ്റ് വലിച്ച ശേഷം ചഹൽ സിഗററ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നതാണ് കാണാൻ സാധിക്കുന്നത്
criticism against yuzvendra chahal after he threw cigarette on to road

കോടിക്കണക്കിന് പണവും ആഢംബര കാറുകളും എന്നാൽ പൗരബോധം വട്ടപൂജ‍്യം; ഇന്ത‍്യൻ താരം ചഹലിനെതിരേ രൂക്ഷ വിമർശനം

Updated on

ഇന്ത‍്യൻ ക്രിക്കറ്റ് താരം യുസ്‌വേന്ദ്ര ചഹലിനെതിരേ സോഷ‍്യൽ മീഡിയയിൽ രൂക്ഷ വിമർശനം. കഴിഞ്ഞ ദിവസം ചഹലിന്‍റെതെന്ന തരത്തിൽ ഒരു വിഡിയോ പുറത്തുവന്നിരുന്നു. അതിൽ സിഗററ്റ് വലിച്ച ശേഷം ചഹൽ സിഗററ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നതാണ് കാണാൻ സാധിക്കുന്നത്. വിഡിയോ വലിയ രീതിയിൽ വൈറലായതോടെ വിമർശനങ്ങളും ചഹലിനെ തേടിയെത്തി.

സിഗററ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുന്നത് ശരിയാണോയെന്നാണ് ചിലർ‌ ചോദിക്കുന്നത്. കോടിക്കണക്കിന് പണവും ആരാധകരും ആഢംബര കാറുകളുമുണ്ട് എന്നാൽ പൗരബോധം വട്ട പൂജ‍്യമാണെന്നുമാണ് ചിലർ കുറിച്ചിരിക്കുന്നത്. പഞ്ചാബിലെ മുല്ലൻപൂരിൽ നിന്നും ഒരു ആരാധകനാണ് ഈ വിഡിയോ പകർത്തിയത്.

മദ‍്യപാനം പൂർണമായി അവസാനിപ്പിച്ചെന്ന് ദക്ഷിണാഫ്രിക്കൻ താരം എ.ബി. ഡിവില്ലിയേഴ്സിന്‍റെ യ‍്യൂടൂബ് ഷോയിൽ സംസാരിക്കുന്നതിനിടെ ചഹൽ വ‍്യക്തമാക്കിയിരുന്നു. ഈ വർഷം ശരീരത്തെ നന്നായി ശ്രദ്ധിക്കണമെന്നാണ് മനസ് പറയുന്നതെന്നും 6 മാസത്തിലേറെയായി താൻ മദ‍്യപിച്ചിട്ടെന്നും ചഹൽ തുറന്നു പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് സിഗററ്റ് വലിക്കുന്ന വിഡിയോ പുറത്തായിരിക്കുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com