500 ന്‍റെ നിറവിൽ ഡേവിഡ് മില്ലർ

ടി20യിൽ 500 മത്സരങ്ങൾ പൂർത്തിയാക്കി ദക്ഷിണാഫ്രിക്കൻ മധ‍്യനിര ബാറ്റർ ഡേവിഡ് മില്ലർ
David Miller completes 500
ഡേവിഡ് മില്ലർ
Updated on

ഗയാന: ടി20യിൽ 500 മത്സരങ്ങൾ പൂർത്തിയാക്കി ദക്ഷിണാഫ്രിക്കൻ മധ‍്യനിര ബാറ്റർ ഡേവിഡ് മില്ലർ. ഈ നേട്ടം സ്വന്തമാക്കുന്ന ആറാമത്തെ താരമാണ് മില്ലർ. കരീബിയൻ പ്രീമിയർ ലീഗിൽ ഗയാന ആമസോൺ വാരിയേഴ്സിനെതിരായ മത്സരത്തിലാണ് താരം ഈ നേട്ടം സ്വന്തമാക്കിയത്. കരീബിയൻ പ്രീമിയർ ലീഗിൽ ബാർബഡോസ് റോയൽസിന് വേണ്ടിയാണ് താരം കളിക്കുന്നത്.

ടി20യിൽ ഏറ്റവും കൂടുതൽ മത്സരങ്ങൾ കളിച്ച താരങ്ങളുടെ പട്ടികയിൽ വെസ്റ്റ് ഇൻഡീസ് താരം കീറോൺ പൊള്ളാർഡാണ് ഒന്നാമൻ. 684 ടി-20 മത്സരങ്ങൾ കളിച്ചിട്ടുണ്ട് താരം. ഡ്വെയ്ന്‍ ബ്രാവോ (582 മത്സരങ്ങള്‍), പാകിസ്ഥാന്‍ ബാറ്റര്‍ ഷൊയ്ബ് മാലിക് (542 മത്സരങ്ങള്‍), വിന്‍ഡീസ് ഓള്‍റൗണ്ടര്‍മാരായ സുനില്‍ നരെയ്ന്‍ (525 മത്സരങ്ങള്‍), ആന്ദ്രെ റസല്‍ (523 മത്സരങ്ങള്‍) എന്നിവരും പട്ടികയിലുണ്ട്.

500 ടി20 മത്സരങ്ങളിൽ നിന്നായി നാല് സെഞ്ച്വറികളും 48 അർദ്ധസെഞ്ച്വറികളും അടക്കം 10,678 റൺസ് നേടിയിട്ടുണ്ട് മില്ലർ. പുറത്താകാതെ 120 റൺസ് നേടിയതാണ് ഈ ഫോർമാറ്റിലെ താരത്തിന്‍റെ ഉയർന്ന സ്കോർ.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com