''ഇത്തവണ അവർ കിരീടം സ്വന്തമാക്കും''; ഐപിഎൽ ജേതാക്കളെ പ്രവചിച്ച് ഡേവിഡ് വാർണർ

എക്സ് അക്കൗണ്ടിലൂടെയാണ് വാർണർ ഐപിഎൽ ജേതാക്കളെ പ്രവചിച്ചത്
david warner predicts ipl 2025 winner

ഡേവിഡ് വാർണർ

Updated on

മുംബൈ: ഐപിഎൽ 18-ാം സീസണിലെ ജേതാക്കളെ പ്രവചിച്ച് മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ഇത്തവണത്തെ ഐപിഎല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരു കിരീടം നേടുമെന്നാണ് വാർണറുടെ പ്രവചനം.

പേസർ ജോഷ് ഹേസൽവുഡ് ഫൈനലിൽ നിർണായക പ്രകടനം കാഴ്ചവയ്ക്കുമെന്നും വാർണർ പറഞ്ഞു. ഒരു ഉപയോക്താവ് എക്സ് അക്കൗണ്ടിൽ വാർണറോട് ചോദിച്ച ചോദ‍്യത്തിന് മറുപടി പറ‍യവെയാണ് ആർസിബി കിരീടം സ്വന്തമാക്കുമെന്ന കാര‍്യം അദ്ദേഹം വ‍്യക്തമാക്കിയത്.

അതേസമയം നീണ്ട 9 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് വീണ്ടും ഐപിഎൽ ഫൈനലിൽ ആർസിബി എത്തിയിരിക്കുന്നത്. 2016ലായിരുന്നു മുമ്പ് ആർസിബി ഐപിഎൽ ഫൈനലിൽ പ്രവേശിച്ചത്. അന്ന് ഡേവിഡ് വാർണറിന്‍റെ നേതൃത്വത്തിലുള്ള സൺറൈസേഴ്സ് ഹൈദരാബാദിനോട് ആർസിബി തോൽവി ഏറ്റുവാങ്ങിയിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com