40ാം വയസിൽ ഐപിഎൽ തിരിച്ചുവരവിനൊരുങ്ങി വാർണർ; താരലേലത്തിന് പേര് രജിസ്റ്റർ ചെയ്തു, ഇടംപിടിച്ച് ആര‍്യവീർ സെവാഗ് അടക്കമുള്ളവർ

മൂന്ന് തവണ ഓറഞ്ച് ക‍്യാപ്പ് നേടിയിട്ടുള്ള ഡേവിഡ് വാർണറെ ഏതെങ്കിലും ടീം സ്വന്തമാക്കുമോയെന്നാണ് കണ്ടറിയേണ്ടത്
david warner registers for ipl player auction, with others including Aryavir Sehwag also featuring on the list

ഡേവിഡ് വാർണർ, ആര‍്യവീർ സെവാഗ്

Updated on: 

ന‍്യൂഡൽഹി: 40ാം വയസിൽ ഐപിഎൽ തിരിച്ചുവരവിനൊരുങ്ങി മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. ഇത്തവണത്തെ ഐപിഎൽ താരലേലത്തിന് വാർണർ പേര് രജിസ്റ്റർ ചെയ്തു. 2 കോടി രൂപ‍യാണ് വാർണറുടെ അടിസ്ഥാന വില. പ്രൊഫഷണൽ ക്രിക്കറ്റിൽ നിന്നും വിരമിച്ചെങ്കിലും മറ്റു ലീഗുകളിൽ താരം ഇപ്പോഴും സജീവമാണ്.

മൂന്ന് തവണ ഓറഞ്ച് ക‍്യാപ്പ് നേടിയിട്ടുള്ള താരത്തെ ഏതെങ്കിലും ടീം സ്വന്തമാക്കുമോയെന്നാണ് കണ്ടറിയേണ്ടത്. ക്രിക്ക് ഇൻഫോയുടെ റിപ്പോർട്ട് പ്രകാരം 1220 താരങ്ങളാണ് ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുള്ളത്.

ഇതിൽ 939 ഇന്ത‍്യൻ താരങ്ങളും 281 വിദേശതാരങ്ങളുമാണുള്ളത്. അണ്ടർ 19 താരം വീരേന്ദർ സെവാഗ്, മോഹിത് ഉൽവ അടക്കമുള്ള താരങ്ങൾ ലേലത്തിനായി പേര് രജിസ്റ്റർ ചെയ്തിട്ടുണ്ട്. 30 ലക്ഷം രൂപയാണ് ഇരുവരുടെയും അടിസ്ഥാന വില. അടുത്തിടെ നടന്ന അണ്ടർ 19 ഏഷ‍്യ കപ്പ് ടൂർണമെന്‍റിൽ മികച്ച പ്രകടനം പുറത്തെടുത്ത് ആര‍്യവീർ വാർത്തകളിൽ ഇടംപിടിച്ചിരുന്നു.

5 ഇന്നിങ്സുകളിൽ നിന്നായി 90.25 ബാറ്റിങ് ശരാശരിയിൽ 361 റൺസ് അടിച്ചെടുത്ത് റൺവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തായിരുന്നു താരം. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും അതിലുൾപ്പെടുന്നു. മുൻ ഇംഗ്ലണ്ട് ക‍്യാപ്റ്റൻ ബെൻ സ്റ്റോക്ക്സും ഈ പട്ടികയുടെ ഭാഗമാണ്. 2 കോടി രൂപയാണ് താരത്തിന്‍റെ അടിസ്ഥാന തുക.

യുവതാരങ്ങളായ മഹ്‌ലി ബിയേർഡ്മാൻ, സോണി ബേക്കർ, ന‍്യൂസിലൻഡ് താരങ്ങളായ ബെൻ സിയേഴ്സ്, ബിവോൺ ജേക്കബ്സ് എന്നിവരും കന്നി ഐപിഎൽ ലേലത്തിന് തയാറെടുക്കുകയാണ്. ആവേശ് ഖാൻ, ദീപക്ക് ചാഹർ, സ്പെൻസർ ജോൺസൺ, ആദം മിൽനെ, രച്ചിൻ രവീന്ദ്ര, ട്രെൻഡ് ബൗൾട്ട്, ആൻറിക് നോർകെ, ജെറാൾഡ് കോയെറ്റ്‌സെ, മതീഷ പാതിരാന, ഷിമ്രോൺ ഹെറ്റ്മയർ, അടക്കമുള്ളവർ ലിസ്റ്റിലുണ്ട്.