സ​ച്ചി​നെ​തി​രാ​യ ഡീ​പ് ഫേ​ക്ക് വി​ഡി​യൊ: മും​ബൈ പൊ​ലീ​സ് കേ​സെ​ടു​ത്തു

സ​ച്ചി​ന്‍റെ പെ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് മും​ബൈ വെ​സ്റ്റ് റീ​ജ്യ​ൻ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു
sachin
sachin

മും​ബൈ: സ​ച്ചി​ൻ ടെ​ൻ​ഡു​ൽ​ക്ക​റി​ന്‍റെ ഡീ​ഫ് ഫെ​യ്ക്ക് വി​ഡി​യൊ പ്ര​ച​രി​പ്പി​ച്ച​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഫെ​യ്സ്ബു​ക്ക് പേ​ജി​നും ഗെ​യി​മി​ങ് ആ​പ്പി​നു​മെ​തി​രേ മും​ബൈ പൊ​ലീ​സ് എ​ഫ്ഐ​ആ​ർ ര​ജി​സ്റ്റ​ർ ചെ​യ്തു. സ​ച്ചി​ൻ നേ​രി​ട്ട് ഇ​ക്കാ​ര്യ​ത്തി​ൽ ആ​ശ​ങ്ക അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണു ന​ട​പ​ടി. സ​ച്ചി​ന്‍റെ പെ​ഴ്സ​ണ​ൽ അ​സി​സ്റ്റ​ന്‍റ് മും​ബൈ വെ​സ്റ്റ് റീ​ജ്യ​ൻ സൈ​ബ​ർ പൊ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി​യി​രു​ന്നു. അ​പ​കീ​ർ​ത്തി ഉ​ൾ​പ്പെ​ടെ ഇ​ന്ത്യ​ൻ ശി​ക്ഷാ നി​യ​മ​ത്തി​ലെ​യും ഐ​ടി നി​യ​മ​ത്തി​ലെ​യും വി​വി​ധ വ​കു​പ്പു​ക​ൾ പ്ര​കാ​ര​മാ​ണു കേ​സ്.

സ്കൈ​വാ​ഡ് ഏ​വി​യേ​റ്റ​ർ ക്വ​സ്റ്റ് എ​ന്ന ഗെ​യി​മി​ങ് ആ​പ്പി​ന്‍റെ പ​ര​സ്യ​മാ​ണ് സ​ച്ചി​ന്‍റെ ഡീ​പ് ഫേ​ക്ക് വി​ഡി​യൊ ഉ​പ​യോ​ഗി​ച്ച് പ്ര​ച​രി​പ്പി​ച്ച​ത്. 30 സെ​ക്ക​ൻ​ഡ് ദൈ​ർ​ഘ്യ​മു​ള്ള വി​ജി​യോ​യി​ൽ ത​ന്‍റെ മ​ക​ൾ സാ​റ ഇ​തി​ലൂ​ടെ നേ​ട്ട​ങ്ങ​ളു​ണ്ടാ​ക്കു​ന്നു​വെ​ന്നും പ​റ​യു​ന്നു​ണ്ട്. വി​ഡി​യൊ വ്യാ​ജ​മാ​ണെ​ന്നും സാ​ങ്കേ​തി​ക വി​ദ്യ​യെ ഇ​ത്ത​ര​ത്തി​ൽ ദു​രു​പ​യോ​ഗം ചെ​യ്യു​ന്ന​ത് ത​ന്നെ അ​സ്വ​സ്ഥ​നാ​ക്കു​ന്നു​വെ​ന്നും സ​ച്ചി​ൻ എ​ക്സി​ൽ കു​റി​ച്ചു.

ഇ​ത്ത​ര​ത്തി​ൽ പ്ര​ച​രി​ക്കു​ന്ന വി​ഡി​യോ, ആ​പ്പ്, പ​ര​സ്യ​ങ്ങ​ൾ എ​ന്നി​വ​യെ പ​ര​മാ​വ​ധി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. നേ​ര​ത്തേ, പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ത​ന്‍റെ ഡീ​പ് ഫേ​ക്ക് വി​ഡി​യൊ പ്ര​ച​രി​ക്കു​ന്ന​താ​യി അ​റി​യി​ച്ചി​രു​ന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com