ചെന്നൈ സൂപ്പര്‍ കിങ്‌സിന് തിരിച്ചടി; ഡെവോണ്‍ കോണ്‍വെ ഐപിഎല്ലിൽ നിന്ന് പുറത്ത്

ഇതോടെ കോൺവെയുടെ പകരക്കാരനായി ഓപ്പണിങ് ആരെയിറക്കും എന്നതും ചെന്നയ്ക്ക് തലവേദനയാകും
devon convey
devon convey
Updated on

ചെന്നൈ: ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ മികച്ച ബാറ്റ്സ്മാനും ഓപ്പണറുമായ ന്യൂസിലന്‍ഡ് താരം ഡെവോണ്‍ കോണ്‍വെയ്ക്ക് പരിക്ക്. താരത്തിനു ഐപിഎല്ലിലെ ആദ്യ പകുതിയിലെ മത്സരങ്ങള്‍ നഷ്ടമാകും. ഐപിഎല്‍ തുടങ്ങാന്‍ ദിവസങ്ങള്‍ മാത്രം ശേഷിക്കേ ഇത് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിങ്സിന് കനത്ത വെല്ലുവിളിയാകും.

ഓസ്‌ട്രേലിയക്കെതിരായ ടി20 പോരാട്ടത്തിനിടെയാണ് കോണ്‍വെയ്ക്ക് കൈവിരലിനു പരിക്കേറ്റത്. പരിശോധനയിൽ ശസ്ത്രക്രിയ വേണ്ടിവരുമെന്നും എട്ട് ആഴ്ചയോളം വിശ്രമവും ആവശ്യമാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇതോടെയാണ് കോൺവേയ്ക്ക് ഐപിഎല്ലിലെ ആദ്യ പകുതിയിലെ മത്സരങ്ങൾ നഷ്ടമാവുക. ഇതോടെ കോൺവെയുടെ പകരക്കാരനായി ഓപ്പണിങ് ആരെയിറക്കും എന്നതും ചെന്നയ്ക്ക് തലവേദനയാകും.

മുന്നിലെ സീസണുകളിൽ ഋതുരാജ് ഗെയ്ക്‌വാദിനൊപ്പം ചേര്‍ന്ന് ഒന്നാന്തരം ഓപ്പണിങ് കൂട്ടുകെട്ടുകൾ ഉണ്ടാക്കാൻ കോൺവേയ്ക്ക് സാധിച്ചു. ഇത് ചെന്നൈയുടെ വിജയത്തിന് നിർണായകമാവുകയും ചെയ്തു. 16 മത്സരങ്ങളില്‍ നിന്ന് ആറ് അര്‍ധ സെഞ്ച്വറികൾ നേടിയ കോൺവെ 51.69 ആവറേജില്‍ 672 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ഈ മാസം 22നു ആരംഭിക്കുന്ന ഐപിഎല്ലിൽ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെയാണ് നിലവിലെ ചാമ്പ്യന്‍മാരായ ചെന്നൈ സൂപ്പർ കിങ്സിന് ഏറ്റുമുട്ടുക.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com