ശ്രീലങ്കൻ ടെസ്റ്റ് ടീം ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധനഞ്ജയ ഡി സിൽവ; പകരം ആര്?

ശ്രീലങ്കയ്ക്ക് വേണ്ടി തുടർന്നും കളിക്കണമെന്ന കാര‍്യം ധനഞ്ജയ അറിയിച്ചിട്ടുണ്ട്
Dhananjaya de Silva Steps Down As Sri Lanka's Test Captain

ധനഞ്ജയ ഡി സിൽവ

Updated on: 

കൊളംബോ: ശ്രീലങ്കൻ ക്രിക്കറ്റ് ടെസ്റ്റ് ടീം ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞ് ധനഞ്ജയ ഡി സിൽവ. ശ്രീലങ്കൻ ക്രിക്കറ്റ് ബോർഡിന് അയച്ച കത്തിലാണ് താരം ഇക്കാര‍്യം വ‍്യക്തമാക്കിയത്. ശ്രീലങ്കയ്ക്ക് വേണ്ടി തുടർന്നും കളിക്കുമെന്ന കാര‍്യം ധനഞ്ജയ അറിയിച്ചിട്ടുണ്ട്.

ഈ ഉത്തരവാദിത്വം അടുത്ത തലമുറയ്ക്ക് കൈമാറണമെന്ന് താരം ശ്രീലങ്കൻ ബോർഡിന് സമർപ്പിച്ച കത്തിൽ പറയുന്നു. ദിമുത് കരുണരത്നയിൽ നിന്നും 2024ലാണ് ധനഞ്ജയ ശ്രീലങ്കൻ ടീമിന്‍റെ ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കുന്നത്.ധനഞ്ജയയുടെ കീഴിൽ 18 ടെസ്റ്റ് മത്സരങ്ങളാണ് ശ്രീലങ്ക കളിച്ചിട്ടുള്ളത്.

അതിൽ 7 മത്സരം വിജയിക്കുകയും 3 മത്സരം സമനിലയിൽ കലാശിക്കുകയും ചെയ്തു. ന‍്യൂസിലൻഡിനെതിരേ ഹോം ഗ്രൗണ്ടിൽ 2-0ന് നേടിയ വിജയം, ഇംഗണ്ടിനെതിരേ ഓവലിൽ നേടിയ വിജയം എന്നിവയാണ് ക‍്യാപ്റ്റനെന്ന നിലയ്ക്ക് ധനഞ്ജയയുടെ കരിയറിലെ സുപ്രധാന നേട്ടങ്ങൾ.

69 ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 13 സെഞ്ചുറിയും 20 അർ‌ധസെഞ്ചുറിയും അടക്കം 4431 റൺസ് നേടിയിട്ടുണ്ട് താരം. ഇതിൽ 1130 റൺസ് നേടിയത് ക‍്യാപ്റ്റനായ ശേഷമാണ്. പുതിയ ക‍്യാപ്റ്റനെ ശ്രീലങ്ക ഇതുവരെ പ്രഖ‍്യാപിച്ചിട്ടില്ലെങ്കിലും കുശാൽ മെൻഡിസ് ക‍്യാപ്റ്റൻ സ്ഥാനം ഏറ്റെടുക്കാനാണ് സാധ‍്യതയെന്നാണ് റിപ്പോർട്ടുകൾ.

logo
Metro Vaartha
www.metrovaartha.com