
നൊവാക് ദ്യോക്കോവിച്ചിനെ ഡച്ച് താരം ബോട്ടിച്ച് വാൻ ഡെ സാൻഡ്ഷൾപ്പ് അട്ടിമറിച്ചു
കാലിഫോർണിയ: ടെന്നീസ് കോർട്ടിൽ സെർബിയൻ ഇതിഹാസം നൊവാക് ദ്യോക്കോവിച്ചിന്‍റെ കഷ്ടകാലം തുടരുന്നു. ഇന്ത്യൻ വെൽസ് ഓപ്പണിന്‍റെ രണ്ടാം റൗണ്ടിൽ ഡച്ച് താരം ബോട്ടിച്ച് വാൻ ഡെ സാൻഡ്ഷൾപ്പ് നൊവാക്കിനെ അട്ടിമറിച്ചു.
6-2 3-6 6-1 എന്ന സ്കോറിനായിരുന്നു ലോക റാങ്കിൽ 85-ാം സ്ഥാനത്തുള്ള സാൻഡ്ഷൾപ്പിന്‍റെ ജയം. ഓസ്ട്രേലിയൻ ഓപ്പൺ ക്വാർട്ടർ ഫൈനലിൽ കാർലോസ് അൽക്കാരസിനെ തോൽപ്പിച്ചശേഷം ഒരു വിജയം പോലും നേടാൻ ദ്യോക്കോവിച്ചിനായിട്ടില്ല.
സെമിയിൽ അലക്സാണ്ടർ സ്വരേവിനോട് മുട്ടുകുത്തിയ ദ്യോക്കോ ഖത്തർ ഓപ്പണിൽ മറ്റേയോ ബെരേറ്റിനിയോടും തോൽവി വഴങ്ങിയിരുന്നു. 2024 ഒളിംപിക്സ് സ്വർണമൊഴികെ കാര്യമായ നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ ദ്യോക്കോയ്ക്ക് കഴിഞ്ഞിരുന്നില്ല.