Dravid's son in Indian team; Samit Dravid follows in his father's footsteps
സമിത് ദ്രാവിഡ്

ദ്രാവിഡിന്‍റെ മകൻ ഇന്ത‍്യൻ ടീമിൽ; അച്ഛന്‍റെ പാത പിന്തുടർന്ന് സമിത് ദ്രാവിഡ്

ഏകദിന ടീമിനെ മപഹമ്മദ് അമാനും ചതുർദിന ടീമിനെ സോഹം പട്‌വര്‍ധനും നയിക്കും
Published on

മുബൈ:മുൻ ഇന്ത‍്യൻ കോച്ചും ഇന്ത‍്യൻ ക്രിക്കറ്റ് ഇതിഹാസവുമായ രാഹുൽ ദ്രാവിഡിന്‍റെ മകൻ സമിത് ദ്രാവിഡ് ഇന്ത‍്യൻ ടീമിൽ. ഓസ്ട്രേലിയൻ പര‍്യടനത്തിനുള്ള ഇന്ത‍്യ അണ്ടർ 19 ടീമിലാണ് താരം ഇടം നേടിയത്. മൂന്ന് ഏകദിന മത്സരങ്ങളും രണ്ട് ചതുർദിന പോരാട്ടങ്ങളുമാണ് ഇന്ത‍്യ കളിക്കുന്നത് രണ്ടിലും താരം ഇടം നേടി.

ഏകദിന ടീമിനെ മപഹമ്മദ് അമാനും ചതുർദിന ടീമിനെ സോഹം പട്‌വര്‍ധനും നയിക്കും. ഈയടുത്ത് നടന്ന മഹാരാജ ടി20 മത്സരത്തിൽ മികച്ച പ്രകടനമാണ് സമിത് കാഴ്ച്ചവെച്ചത്. ഈ മികച്ച പ്രകടനം ഇന്ത‍്യൻ അണ്ടർ 19 ടീമിലേക്കുള്ള വ‍ഴി തെളിയിച്ചു.

logo
Metro Vaartha
www.metrovaartha.com