ഡ്രീം ഇലവനുമായുള്ള സ്പോൺസർഷിപ്പ് കരാർ ബിസിസിഐ അവസാനിപ്പിച്ചു

358 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാറാണ് ബിസിസിഐ അവസാനിപ്പിച്ചിരിക്കുന്നത്
dream 11 pulls out of jersey sponsorship of indian cricket team

ഡ്രീം ഇലവനുമായുള്ള സ്പോൺസർഷിപ്പ് കരാർ ബിസിസിഐ അവസാനിപ്പിച്ചു

Updated on

മുംബൈ: ഓൺലൈൻ ഗെയിമിങ് ആപ്പായ ഡ്രീം ഇലവനുമായുള്ള സ്പോൺസർഷിപ്പ് കരാർ ബിസിസിഐ അവസാനിപ്പിച്ചു. 358 കോടി രൂപയുടെ സ്പോൺസർഷിപ്പ് കരാറാണ് ബിസിസിഐ അവസാനിപ്പിച്ചിരിക്കുന്നത്.

പണത്തെ അടിസ്ഥാനമാക്കിയുള്ള എല്ലാ ഗെയിമിങ് ഇടപാടുകളും നിരോധിച്ചുകൊണ്ടുള്ള പ്രൊമോഷൻ ആൻഡ് റെഗുലേഷൻ ഓഫ് ഓൺലൈൻ ഗെയിമിങ് ബിൽ പാർലമെന്‍റിൽ വ‍്യാഴാഴ്ച പാസാക്കിയതിനെത്തുടർന്നാണ് ഡ്രീം ഇലവന്‍റെ പിന്മാറ്റം.

dream 11 pulls out of jersey sponsorship of indian cricket team
രാഷ്ട്രപതി ഒപ്പുവച്ചു; ഓൺലൈൻ ഗെയിമിങ് നിയന്ത്രണ ബിൽ നിയമമായി

ബിൽ നിലവിൽ വരുന്നതോടെ വരുമാനം നിലക്കുമെന്ന കാര‍്യം ഡ്രീം ഇലവൻ ബിസിസിഐയോട് വ‍്യക്തമാക്കിയിരുന്നു. എന്നാൽ തിങ്കളാഴ്ചയാണ് കരാർ റദ്ദാക്കിയ കാര‍്യം ബിസിസിഐ ഔദ‍്യോഗികമായി സ്ഥിരീകരിച്ചത്.

ഇത്തരം സ്ഥാപനങ്ങളുമായി ഭാവിയിൽ കരാറിലേർപ്പെടില്ലെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈക്കിയ അറിയിച്ചു. മൂന്നു വർഷത്തേക്കായിരുന്നു ഡ്രീം ഇലവൻ ഇന്ത‍്യൻ ടീമിന്‍റെ സ്പോൺസർമാരായിരുന്നത്. അതേസമയം ടൊയോട്ട ഉൾപ്പെടെയുള്ള ബ്രാൻഡുകൾ ഇന്ത‍്യൻ ടീമിന്‍റെ ജേഴ്സി സ്പോൺസർഷിപ്പിൽ താത്പര‍്യം പ്രകടിപ്പിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com