തിരിച്ചുവരവിനുള്ള സാധ്യത തള്ളാതെ ഡു പ്ലെസി

കരുത്ത് പൂർണമായി വീണ്ടെടുത്ത ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കാൻ സാധിക്കൂ
Faf du Plessis
Faf du Plessis

ബംഗളൂരു: ദക്ഷിണാഫ്രിക്കൻ ദേശീയ ടീമിലേക്കു തിരിച്ചുവരാനുള്ള സാധ്യത തള്ളാതെ മുൻ ക്യാപ്റ്റൻ ഫാഫ് ഡു പ്ലെസി. കൈയിലെ ശസ്ത്രക്രിയയ്ക്കു ശേഷം വിശ്രമത്തിലാമെന്നും, കരുത്ത് പൂർണമായി വീണ്ടെടുത്ത ശേഷം മാത്രമേ ഇക്കാര്യം പരിഗണിക്കാൻ സാധിക്കൂ എന്നും അദ്ദേഹം വ്യക്തമാക്കി.

വിരമിച്ച ഡു പ്ലെസി, ക്വിന്‍റൺ ഡി കോക്ക്, റിലീ റൂസോ എന്നീ മുതിർന്ന താരങ്ങൾക്കു വേണ്ടി ദേശീയ ടീമിന്‍റെ വാതിലുകൾ ഇപ്പോഴും തുറന്നു കിടക്കുകയാണെന്ന് ദക്ഷിണാഫ്രിക്കയുടെ പരിശീലകൻ ബോബ് വാൾട്ടർ വ്യക്തമാക്കിയിരുന്നു. ഇതിനു പ്രതികരണമായാണ് ഡു പ്ലെയുടെ അഭിപ്രായപ്രകടനം.

ലോകത്തിന്‍റെ വിവിധ ഭാഗങ്ങളിലുള്ള ടി20 ലീഗുകളിൽ സജീവമാകുന്നതിന്‍റെ ഭാഗമായിക്കൂടിയാണ് ഡു പ്ലെസി മികച്ച ഫോമിലുള്ളപ്പോൾ തന്നെ അന്താരാഷ്‌ട്ര ക്രിക്കറ്റ് മതിയാക്കിയത്. ഫ്രാഞ്ചൈസി ക്രിക്കറ്റും അന്താരാഷ്‌ട്ര ക്രിക്കറ്റും ഒരുമിച്ചു കൊണ്ടുപോകുന്നതിനുള്ള വഴികളാണ് അധികൃതർ ആലോചിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

ന്യൂസിലൻഡ് താരങ്ങളായ ട്രെന്‍റ് ബൗൾട്ടും ജിമ്മി നീഷമും വിദേശ ലീഗുകളിൽ കളിക്കുന്നതിനു വേണ്ടി ദേശീയ ക്രിക്കറ്റ് ബോർഡിന്‍റെ കരാർ അടുത്തിടെ വേണ്ടെന്നു വച്ചിരുന്നു. എന്നാൽ, ഇരുവരെയും ലഭ്യത അനുസരിച്ച് അന്താരാഷ്‌ട്ര മത്സരങ്ങൾക്കു പരിഗണിക്കുന്നുമുണ്ട്. ഇംഗ്ലണ്ടിന്‍റെ ടെസ്റ്റ് ക്യാപ്റ്റൻ ബെൻ സ്റ്റോക്സും ഇസിബി ഓഫർ ചെയ്ത മൂന്നു വർഷത്തെ കരാർ വെട്ടിച്ചിരുക്കി ഒരു വർഷത്തേക്കാക്കിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com