
റെക്കോഡ് സമയം പ്രദർശിപ്പിക്കുന്ന ബോർഡിനരികിൽ അർമാൻഡ് ഡുപ്ലാന്‍റിസ്
സ്റ്റോക്ക്ഹോം: പോൾവാൾട്ടിലെ സ്വീഡിഷ് ഇതിഹാസം അർമാൻഡ് ഡുപ്ലാന്‍റിസ് ലോക റെക്കോഡ് തിരുത്തുന്നത് തുടരുന്നു. പന്ത്രണ്ടാം തവണയും ഡുപ്ലാന്‍റിസ് പോൾവാൾട്ടിൽ പുതിയ ഉയരം കുറിച്ചു.
സ്റ്റോക്ക്ഹോം ഡയമണ്ട് ലീഗിൽ 6.28 മീറ്റർ ഉയരം കണ്ടെത്തിയാണ് കായിക ലോകത്തെ ഡുപ്ലാന്‍റിസ് ഒരിക്കൽക്കൂടി വിസ്മയിപ്പിച്ചത്.
ഇതാദ്യമായാണ് സ്വന്തം നാട്ടിൽവച്ച് ഡുപ്ലാന്‍റിസ് ലോക റെക്കോഡ് പുതുക്കുന്നത്. 2020ൽ ഫ്രാൻസിന്‍റെ റെനൗഡ് ലാവില്ലെനിയുടെ ലോക റെക്കോഡ് തകർത്താണ് ഡുപ്ലാന്‍റിസ് (6.17 മീറ്റർ) പുതിയ നേട്ടങ്ങളിലേക്ക് ആദ്യമായി ചുവടുവച്ചത്.