കലിംഗ സൂപ്പർ കപ്പ് ഈസ്റ്റ് ബംഗാളിന്

12 വർഷത്തെ കിരീട വരൾച്ചയ്ക്ക് അന്ത്യം; ഫൈനലിൽ ഒഡീഷ എഫ്‌സിയെ പരാജയപ്പെടുത്തിയത് രണ്ടിനെതിരേ മൂന്നു ഗോളിന്.
കലിംഗ സൂപ്പർ കപ്പ് സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ ടീം ട്രോഫിയുമായി.
കലിംഗ സൂപ്പർ കപ്പ് സ്വന്തമാക്കിയ ഈസ്റ്റ് ബംഗാൾ ടീം ട്രോഫിയുമായി.

ഭുവനേശ്വർ: ഫൈനലിൽ ഒഡീഷ എഫ്സിയെ പരാജയപ്പെടുത്തിയ ഈസ്റ്റ് ബംഗാൾ കലിംഗ സൂപ്പര്‍ കപ്പ് സ്വന്തമാക്കി. ഭുവനേശ്വറിലെ കലിംഗ സ്റ്റേഡിയത്തില്‍ എക്സ്ട്രാ ടൈം വരെ നീണ്ട പോരാട്ടത്തിൽ രണ്ടിനെതിരേ മൂന്ന് ഗോളിനാണ് വിജയം.

ഇതോടെ ദേശീയ ട്രോഫിക്കായുള്ള ഈസ്റ്റ് ബംഗാളിന്‍റെ 12 വര്‍ഷത്തെ കാത്തിരിപ്പിനാണ് അന്ത്യമായത്. അടുത്ത സീസണില്‍ എഎഫ്സി ചാംപ്യന്‍സ് ലീഗ് 2 പ്രിലിമിനറി സ്റ്റേജില്‍ ഇന്ത്യയെ പ്രതിനിധീകരിക്കാനുള്ള അവകാശവും ഇതോടെ അവർക്കു സ്വന്തമായി.

ക്ലീറ്റണ്‍ സില്‍വ, നന്ദകുമാര്‍ സെക്കര്‍, സോള്‍ ക്രെസ്പോ എന്നിവര്‍ ഈസ്റ്റ് ബംഗാളിനായി ഗോള്‍ നേടിയപ്പോള്‍ ഡിയാഗോ മൗറീഷ്യോ, അഹമ്മദ് ജാഹു എന്നിവരാണ് ഒഡീഷയുടെ ഗോളുകള്‍ നേടിയത്.

ഇഞ്ചറി ടൈമിന്‍റെ അവസാന നിമിഷം വരെ ഈസ്റ്റ് ബംഗാള്‍ 2-1നു മുന്നില്‍ നില്‍ക്കുകയായിരുന്നു. 98ാം മിനിറ്റില്‍ അഹമ്മദ് ജാഹു ഒഡീഷയ്ക്കായി സമനില ഗോള്‍ നേടിയതോടെയാണ് മത്സരം എക്സ്ട്രാ ടൈമിലേക്ക് നീണ്ടത്.

111ാം മിനിറ്റില്‍ ക്ലീറ്റണ്‍ സില്‍വയാണ് ഈസ്റ്റ് ബംഗാളിന്‍റെ വിജയഗോള്‍ നേടിയത്. ഒഡീഷ എഫ്സി ഗോള്‍കീപ്പറുടെ പിഴവ് മുതലെടുത്തായിരുന്നു ക്ലീറ്റന്‍റെ നിർണായക ഗോൾ.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com