അഞ്ചാം ആഷസ് ടെസ്റ്റ്; ടീമിൽ രണ്ടു മാറ്റങ്ങളുമായി ഇംഗ്ലണ്ട്

ബെൻ സ്റ്റോക്സ് നയിക്കുന്ന 12 അംഗ ടീമിൽ സ്പിന്നർ ഷൊയിബ് ബഷീർ, മാത‍്യു പോട്ട്സ് അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.
england annouce squad for 5th ashes test against australia

ഷോയിബ് ബഷീർ

Updated on

സിഡ്നി: ഓസ്ട്രേലിയക്കെതിരായ അഞ്ചാം ആഷസ് ടെസ്റ്റിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ‍്യാപിച്ചു. ബെൻ സ്റ്റോക്സ് നയിക്കുന്ന 12 അംഗ ടീമിൽ സ്പിന്നർ ഷോയിബ് ബഷീർ, മാത‍്യു പോട്ട്സ് അടക്കമുള്ള താരങ്ങളെ ഉൾപ്പെടുത്തിയിട്ടുണ്ട്.

ഇന്ത‍്യക്കെതിരേ ജൂലൈയിൽ നടന്ന പരമ്പരയിലാണ് ഷോയിബ് അവസാനമായി ഇംഗ്ലണ്ടിനു വേണ്ടി കളിച്ചത്. സിഡ്നിയിലെ പിച്ച് സ്പിന്നർമാരെ തുണയ്ക്കുമെന്ന വിലയിരുത്തലിനെത്തുടർന്നാണ് ഷോയിബ് ബഷീറിനെ ടീമിലെടുത്തിരിക്കുന്നത്.

അതേസമയം, പേസർ ഗസ് അറ്റ്കിൻസന് പരുക്കേറ്റതിനാൽ പരമ്പര നഷ്ടമാവും. അറ്റ്കിൻസനു പകരം മാത‍്യു പോട്ട്സ് ആ‍യിരിക്കും പ്ലെയിങ് ഇലവനിൽ കളിക്കുന്നത്.

ആദ‍്യ മൂന്നു ടെസ്റ്റിലും ഓസീസിനോട് തോൽവി ഏറ്റുവാങ്ങിയ ഇംഗ്ലണ്ടിന് നാലാം ടെസ്റ്റ് മത്സരത്തിൽ മാത്രമാണ് നാലു വിക്കറ്റിന് വിജയിക്കാനായത്. ജനുവരി നാലിന് സിഡ്നിയിലാണ് പരമ്പരയിലെ അവസാന ടെസ്റ്റ് മത്സരം ആരംഭിക്കുന്നത്.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക‍്യാപ്റ്റൻ), ഷോയിബ് ബഷീർ, ജേക്കബ് ബഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക് ക്രോളി, ബെൻ ഡക്കറ്റ്, വിൽ ജാക്സ്, മാത‍്യു പോട്ട്സ്, ജോ റൂട്ട്, ജേമി സ്മിത്ത്, ജോഷ് ടങ്

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com