ഓൾറൗണ്ടറെ ടീമിലുൾപ്പെടുത്തി ഇംഗ്ലണ്ട്; അഞ്ചാം ടെസ്റ്റിൽ സ്റ്റോക്സ് കളിക്കുമോ?

പരുക്കു മൂലം ആദ‍്യ നാലു ടെസ്റ്റുകളും കളിക്കാൻ സാധിക്കാതിരുന്ന ജാമി ഓവർടണിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്
england announced playing 11 for 5th test

ജാമി ഓവർടൺ

Updated on

ഓവൽ: ഇന്ത‍്യക്കെതിരായ അഞ്ചാം ടെസ്റ്റിൽ പ്ലെയിങ് ഇലവനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്. കെന്നിങ്ടണിലെ ഓവലിൽ ജൂലൈ 31നാണ് അഞ്ചാം ടെസ്റ്റ് ആരംഭിക്കുന്നത്. പരുക്കു മൂലം ആദ‍്യ നാലു ടെസ്റ്റുകളും കളിക്കാൻ സാധിക്കാതിരുന്ന ജാമി ഓവർടണിനെ ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ക‍്യാപ്റ്റൻ ബെൻ സ്റ്റോക്സിന് നിലവിൽ പരുക്കുള്ള പശ്ചാത്തലത്തിലാണ് ഓൾറൗണ്ടറായ ഓവർടണിനെ ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

മാഞ്ചസ്റ്റർ ടെസ്റ്റിനിടെ പരുക്കേറ്റിട്ടും വകവയ്ക്കാതെ സ്റ്റോക്സ് 8 ഓവർ നീണ്ട സ്പെല്ലുകൾ എറിഞ്ഞിരുന്നു. അഞ്ചാം ടെസ്റ്റിൽ കളിക്കുമെന്നും സ്റ്റോക്സ് വ‍്യക്തമാക്കിയിരുന്നു.

എന്നാൽ സ്റ്റോക്സിന്‍റെ പരുക്ക് ആശങ്ക ഉയർത്തുന്നതാണ്. വലതു കൈകാലുകൾക്കാണ് താരത്തിന് പരുക്കേറ്റിരിക്കുന്നത്. മുൻപും ഇത്തരത്തിൽ പരുക്കേറ്റിട്ടുള്ളതിനാൽ സ്റ്റോക്സ് കളിക്കുമോയെന്ന കാര‍്യത്തിൽ ഉറപ്പില്ല. അതേസമയം ഓവർടൺ കൂടി ടീമിലെത്തുന്നതോടെ ഇംഗ്ലണ്ടിന്‍റെ പേസ് നിര ശക്തമാവും. മൂന്ന് വർഷങ്ങൾക്ക് മുൻപാണ് ഓവർടൺ അവസാനമായി ഒരു ടെസ്റ്റ് മത്സരം കളിച്ചത്.

അതേസമയം അഞ്ച് മത്സരങ്ങളുടെ പരമ്പരയിൽ 2 മത്സരം ഇംഗ്ലണ്ടും ഒരു മത്സരും ഇന്ത‍്യയും നാലാം ടെസ്റ്റ് സമനിലയിൽ കലാശിക്കുകയും ചെയ്തു.

ഇംഗ്ലണ്ട് പ്ലെയിങ് ഇലവൻ: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), ജോഫ്ര ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥേൽ, ഹാരി ബ്രൂക്ക്, ബ്രൈഡൺ കാർസ്, സാക്ക് ക്രോളി, ലിയാം ഡോസൻ, ബെൻ ഡക്കറ്റ്, ജാമി ഓവർടൺ, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്, ക്രിസ് വോക്സ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com