ഷോയിബ് ബഷീർ ഇല്ല, പകരക്കാരനെ കണ്ടെത്തി ഇംഗ്ലണ്ട്; നാലാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

ഓൾഡ് ട്രാഫഡിൽ വച്ച് ജൂലൈ 23നാണ് മത്സരം ആരംഭിക്കുന്നത്
england announced team for 4th test against india

ഷോയിബ് ബഷീർ ഇല്ല, പകരക്കാരനെ ടീമിൽ ഉൾപ്പെടുത്തി ഇംഗ്ലണ്ട്; നാലാം ടെസ്റ്റിനുള്ള ടീമിനെ പ്രഖ‍്യാപിച്ചു

Updated on

ഓൾഡ് ട്രാഫഡ്: ഇന്ത‍്യക്കെതിരായ നാലാം ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീമിനെ പ്രഖ‍്യാപിച്ചു. ഓൾഡ് ട്രാഫഡിൽ വച്ച് ജൂലൈ 23നാണ് മത്സരം ആരംഭിക്കുന്നത്. മൂന്നാം ടെസ്റ്റ് മത്സരത്തിനിടെ ഇടതുകൈയ്ക്ക് പരുക്കേറ്റ സ്പിന്നർ ഷോയിബ് ബഷീറിനു പകരക്കാരനായി 35കാരനായ ലിയാം ഡോസണിനെ ഇംഗ്ലണ്ട് ടീമിൽ ഉൾപ്പെടുത്തി.

അന്താരാഷ്ട്ര ക്രിക്കറ്റിൽ 3 ടെസ്റ്റ് മത്സരങ്ങൾ മാത്രം കളിച്ചിട്ടുള്ള ലിയാം ഡോസൺ 7 വിക്കറ്റുകൾ വീഴ്ത്തിയിട്ടുണ്ട്. എന്നാൽ ആഭ‍്യന്തര ക്രിക്കറ്റിൽ 371 വിക്കറ്റുകളും 18 സെഞ്ചുറിയുമുണ്ട് താരത്തിന്‍റെ പേരിൽ.

<div class="paragraphs"><p>ലിയാം ഡോസൺ</p></div>

ലിയാം ഡോസൺ

ഇക്കഴിഞ്ഞ മൂന്ന് ടെസ്റ്റ് മത്സരങ്ങളിൽ നിന്നും 10 വിക്കറ്റ് വീഴ്ത്തിയ ഷോയിബ് ബഷീറിനു പകരക്കാരനായി പരിചയസമ്പത്ത് കുറവുള്ള താരത്തിനെ ഉൾപ്പെടുത്തുന്നത് ഒരുപക്ഷേ ടീമിനു തിരിച്ചടിയായേക്കാം.

ഏറെനാളുകളായി ഇംഗ്ലണ്ട് ടീമിന്‍റെ നിർണായക സാന്നിധ‍്യമായിരുന്നു ഷോയിബ് ബഷീർ. മൂന്നാം ടെസ്റ്റിൽ മുഹമ്മദ് സിറാജിനെ പുറത്താക്കിക്കൊണ്ടായിരുന്നു ഷോയിബ് ടീമിനെ വിജയത്തിലേക്ക് നയിച്ചത്.

നാലാം ടെസ്റ്റ് മത്സരത്തിനുള്ള ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക‍്യാപ്റ്റൻ), ജോഫ്രാ ആർച്ചർ, ഗസ് ആറ്റ്കിൻസൺ, ജേക്കബ് ബെഥൽ, ഹാരി ബ്രൂക്ക്, ബ്രൈഡൻ കാർസ്, സാക് ക്രോളി, ലിയാം ഡോസൺ, ബെൻ ഡക്കറ്റ്, ഒല്ലി പോപ്പ്, ജോ റൂട്ട്, ജാമി സ്മിത്ത്, ജോഷ് ടങ്ങ്, ക്രിസ് വോക്സ്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com