കെ.എൽ. രാഹുലിന് സെഞ്ചുറി, ജുറലിന് അർധസെഞ്ചുറി; ഇംഗ്ലണ്ട് ലയൺസിനെതിരേ ആഞ്ഞടിച്ച് ഇന്ത‍്യ എ

നിതീഷ് കുമാർ റെഡ്ഡിയും ഷർദുൾ ഠാക്കൂറുമാണ് ക്രീസിൽ
england lions vs india a unofficial test updates

കെ.എൽ. രാഹുൽ

Updated on

നോർതാംപ്റ്റൺ: ഇംഗ്ലണ്ട് ലയൺസിനെതിരായ രണ്ടാം അനൗദ‍്യോഗിക ടെസ്റ്റിൽ കെ.എൽ രാഹുലിന് സെഞ്ചുറി. 118 പന്തിൽ നിന്നും 13 ബൗണ്ടറിയും 1 സിക്സറും ഉൾപ്പെടെയാണ് താരം സെഞ്ചുറി തികച്ചത്. കെ.എൽ. രാഹുലിന് പുറമെ ധ്രുവ് ജുറൽ (52) അർധസെഞ്ചുറി നേടി. യശസി ജയ്സ്വാൾ (17), ക‍്യാപ്റ്റൻ അഭിമന‍്യൂ ഈശ്വരൻ (11), കരുൺ നായർ (40), ധ്രുവ് ജുറൽ , കെ.എൽ. രാഹുൽ (116) എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത‍്യക്ക് നഷ്ടമായത്.

ക്രിസ് വോക്സ് മൂന്നും ജോർജ് ഹിൽ രണ്ട് വിക്കറ്റും വീഴ്ത്തി. അത്ര മികച്ച തുടക്കമായിരുന്നില്ല ഇന്ത‍്യക്ക് ലഭിച്ചത്. ആദ‍്യ 40 റൺസിനിടെ ജയ്സ്വാളും അഭിമന‍്യൂ ഈശ്വരനും പുറത്തായി. പിന്നാലെയെത്തിയ കരുൺ - രാഹുൽ സഖ‍്യം ചേർത്ത 86 റൺസാണ് ടീമിനെ തകർച്ചയിൽ നിന്നും കരകയറ്റിയത്.

എന്നാൽ കരുണിനെ പുറത്താക്കികൊണ്ട് ക്രിസ് വോക്സ് മറുപടി നൽകി. നാലാം വിക്കറ്റിൽ രാഹുൽ - ജുറൽ സഖ‍്യം 100 റൺസ് കൂടി ചേർത്തതോടെ ടീം സ്കോർ ഉയർന്നു. തുടർന്ന് ജോർജ് ഹിൽ ജുറലിനെയും കെ.എൽ. രാഹുലിനെയും പുറത്താക്കിയതോടെ ഇന്ത‍്യ പ്രതിരോധത്തിലായി. നിതീഷ് കുമാർ റെഡ്ഡിയും ഷർദുൾ ഠാക്കൂറുമാണ് ക്രീസിൽ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com