മൂന്നാം ടെസ്റ്റിൽ ജയിച്ചിട്ടും ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പട്ടികയിൽ ഇംഗ്ലണ്ടിന് തിരിച്ചടി

ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ നിന്നും ടീമിന്‍റെ 2 പോയിന്‍റുകൾ കുറയ്ക്കാൻ ഐസിസി തീരുമാനിച്ചു
england cricket team penalised wtc points and fined for slow over rate in third test vs india

കുറഞ്ഞ ഓവർ നിരക്കിൽ പെട്ടു; ഇംഗ്ലണ്ട് ടീമിന് പിഴ

Updated on

ലണ്ടൻ: ലോർഡ്സ് ടെസ്റ്റിൽ ഇന്ത‍്യക്കെതിരേ വിജയം നേടിയിട്ടും ഇംഗ്ലണ്ട് ടീമിന് തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിനെത്തുടർന്ന് ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പ് പോയിന്‍റ് പട്ടികയിൽ നിന്നും ടീമിന്‍റെ 2 പോയിന്‍റുകൾ കുറയ്ക്കാൻ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) തീരുമാനിച്ചു.

കൂടാതെ ടീമിന് മാച്ച് ഫീസിന്‍റെ 10 ശതമാനം പിഴയും ചുമത്തി. ഇതോടെ ടെസ്റ്റ് ചാപ‍്യൻഷിപ്പിലെ മൂന്ന് മത്സരങ്ങളിൽ നിന്നും രണ്ട് ജയമുള്ള ഇംഗ്ലണ്ട് പട്ടികയിൽ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. നേരത്തെ ഓസ്ട്രേലിയക്കു തൊട്ടു താഴെ രണ്ടാം സ്ഥാനത്തായിരുന്നു ഇംഗ്ലണ്ട്.

നിലവിൽ ഓസ്ട്രേലിയയാണ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ളത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പര തൂത്തുവാരിയതോടെയാണ് ഓസ്ട്രേലിയ ഒന്നാം സ്ഥാനത്തെത്തിയത്. ശ്രീലങ്കയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്.

അതേസമയം മൂന്ന് മത്സരങ്ങളിൽ നിന്നും ഒരു ജയവും രണ്ടു തോൽവിയുമറിഞ്ഞ ഇന്ത‍്യയാണ് പട്ടികയിൽ നാലാം സ്ഥാനത്ത്. ഇംഗ്ലണ്ടിനെതിരായ പരമ്പരയിൽ ശേഷിക്കുന്ന രണ്ടു മത്സരങ്ങളിലും വിജയിക്കാനായാൽ ഇന്ത‍്യക്ക് ടെസ്റ്റ് ചാംപ‍്യൻഷിപ്പിലെ പോയിന്‍റ് പട്ടികയിൽ മുന്നേറ്റമുണ്ടാക്കാൻ സാധിക്കും.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com