ഇന്ത്യയെ കാത്ത് പേസർമാരുടെ വലിയ നിര; ആദ‍്യ ടെസ്റ്റിനുള്ള ടീം പ്ര‍ഖ‍്യാപിച്ച് ഇംഗ്ലണ്ട്

ജൂൺ 20ന് ഹെഡിങ്ലിയിലാണ് ആദ‍്യ ടെസ്റ്റ് ആരംഭിക്കുന്നത്
england test squad announced for 1st test against india

ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം

Updated on

ലണ്ടൻ: ഇന്ത‍്യക്കെതിരേ ജൂൺ 20ന് തുടങ്ങാനിരിക്കുന്ന ഒന്നാം ക്രിക്കറ്റ് ടെസ്റ്റിനുള്ള 14 അംഗ ടീമിനെ പ്രഖ‍്യാപിച്ച് ഇംഗ്ലണ്ട്. ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് നയിക്കുന്ന ടീമിൽ ജാമി ഓവർടൺ, ക്രിസ് വോക്സ്, ജോഷ് ടങ്, ബ്രൈഡൻ കാർസ്, സാം കുക്ക് എന്നിവരാണ് ഫാസ്റ്റ് ബൗളർമാർ. കൂടാതെ സ്പിന്നറായി ഷുഹൈബ് ബഷീറിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

പരുക്ക് മൂലം ജോഫ്ര ആർച്ചർ, മാർക്ക് വുഡ്, ഗസ് അറ്റ്കിൻസൺ, ഒലി സ്റ്റോൺ എന്നിവർ ടീമിൽ ഇടം നേടിയില്ല. മാർക്ക് വുഡ്, ഒലി സ്റ്റോൺ എന്നിവർ ഈ പരമ്പരയിൽ കളിക്കുന്ന കാര‍്യം സംശയമാണ്. അതേസമയം, പേസർ ജോഫ്ര ആർച്ചർ രണ്ടാം ടെസ്റ്റിനു മുൻപ് ഫിറ്റ്നസ് വീണ്ടെടുത്തേക്കുമെന്നാണ് വിവരം. ആർസിബിക്ക് വേണ്ടി ഐപിഎല്ലിൽ തിളങ്ങിയ ടോപ് ഓർഡർ ബാറ്റർ ജേക്കബ് ബെഥേലിനെയും ടീമിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.

5 മത്സരങ്ങളുള്ള പരമ്പരയിലെ ആദ‍്യ മത്സരം ഹെഡിങ്ലിയിലാണ് നടക്കുക. അതേസമയം, ഇംഗ്ലണ്ട് പരമ്പരയ്ക്കുള്ള ഇന്ത‍്യൻ ടീമിനെ നേരത്തെ തന്നെ പ്രഖ‍്യാപിച്ചിരുന്നു. രോഹിത് ശർമയുടെ അഭാവത്തിൽ യുവതാരം ശുഭ്മൻ ഗിൽ ഇന്ത‍്യൻ ടീമിനെ നയിക്കും.

ഇംഗ്ലണ്ട് ടീം: ബെൻ സ്റ്റോക്സ് (ക്യാപ്റ്റൻ), സാക്ക് ക്രോളി, ബെൻ ഡക്കറ്റ്, ഒലി പോപ്പ്, ജോ റൂട്ട്, ​ഹാരി ബ്രൂക്ക്, ജേക്കബ് ബഥേൽ, ജാമി സ്മിത്ത് (വിക്കറ്റ് കീപ്പർ), ക്രിസ് വോക്സ്, ജാമി ഓവർടൺ, ബ്രൈഡൻ കാർസ്, സാം കുക്ക്, ജോഷ് ടങ്, ഷുഹൈബ് ബഷീർ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com