ലോകകപ്പ് തൂക്കാൻ വന്ന ഇംഗ്ലീഷ് സിംഹങ്ങളെ കൂട്ടിലടച്ച് കംഗാരുപ്പട; ഏഴാം കിരീടത്തിൽ മുത്തമിട്ട് ഓസീസ് വനിതകൾ

ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തികൊണ്ടാണ് ഓസീസ് ഈ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്
England vs australia womens world cup final match updates

കിരീടം നേടിയ ഓസീസ് ടീമിന്‍റെ വിജയാഘോഷം

Updated on

ലോർഡ്സ്: 2026ലെ വനിതാ ടി20 ലോകകപ്പിൽ ഒരിക്കൽ കൂടി തങ്ങളുടെ അപ്രമാദിത‍്യം ഉറപ്പിച്ചുകൊണ്ട് കംഗാരുപ്പട തങ്ങളുടെ ഏഴാം കിരീടത്തിൽ മുത്തമിട്ടു. ക്രിക്കറ്റിന്‍റെ മെക്കയായ ലോർഡ്സിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ ആതിഥേയരായ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തികൊണ്ടാണ് ഓസീസ് ഈ ചരിത്ര നേട്ടം കുറിച്ചിരിക്കുന്നത്. ഈ ടൂർണമെന്‍റിൽ പരാജയം അറിയാതെ ഫൈനലിലെത്തിയ ഇംഗ്ലണ്ടിന് സ്വന്തം മണ്ണിൽ ദയനീയ തോൽവി ഏറ്റുവാങ്ങേണ്ടി വന്നു. ഇതോടെ ഇംഗ്ലണ്ടിന്‍റെ രണ്ടാം ലോകകപ്പ് കിരീട മോഹവും തുലാസിലായി.

ഇംഗ്ലണ്ട് നിശ്ചിത 20 ഓവറിൽ ഉയർത്തിയ 151 റൺസ് വിജയലക്ഷ‍്യം 17.1 ഓവറിൽ 7 വിക്കറ്റ് ശേഷിക്കെയാണ് ഓസീസ് മറികടന്നത്. ഓസീസിനു വേണ്ടി ഓപ്പണർ ബെത്ത് മൂണിയും ഫോബി ലിച്ച്ഫീൽഡും അർധസെഞ്ചുറി നേടി. ബെത്ത് മൂണി 49 പന്തിൽ 10 ബൗണ്ടറി അടക്കം 64 റൺസ് അടിച്ചെടുത്തപ്പോൾ‌ ഫോബി ലിച്ച്ഫീൽഡ് 35 പന്തിൽ നിന്നും 48 റൺസെടുത്ത് പുറത്തായി. ഓപ്പണിങ്ങിറങ്ങിയ ജോർജിയ വോളിന് കാര‍്യമായ പ്രകടനം കാഴ്ചവയ്ക്കാനായില്ല. 6 പന്തിൽ 9 റൺസെടുത്ത് മടങ്ങേണ്ടി വന്നു. ഓൾറൗണ്ടർ എല്ലിസ് പെറി 13 റൺസെടുത്ത് പുറത്താകാതെ നിന്നു.

<div class="paragraphs"><p>ഫോബി ലിച്ച്ഫീൽഡ്</p></div>

ഫോബി ലിച്ച്ഫീൽഡ്

<div class="paragraphs"><p>ബെത്ത് മൂണി</p></div>

ബെത്ത് മൂണി

മറുപടി ബാറ്റിങ്ങിനിറങ്ങിയ ഓസീസിന് തുടക്കത്തിൽ തന്നെ ജോർജിയ വോളിനെ നഷ്ടമായെങ്കിലും രണ്ടാം വിക്കറ്റിൽ മൂണിയും ലിച്ച്ഫീൽഡും ചേർന്ന് 100 റൺസ് കൂട്ടുകെട്ട് ഉയർത്തി മത്സരം ഓസീസിന് അനുകൂലമാക്കി മാറ്റി. ഒടുവിൽ ഇംഗ്ലണ്ടിനു ചാർലി ഡീൻ 12.6 ഓവറിലാണ് ലിച്ച്ഫീൽഡിനെ പുറത്താക്കി കൂട്ടുകെട്ട് പൊളിക്കുന്നത്.

എന്നാൽ ബെത്ത് മൂണി വിക്കറ്റ് നഷ്ടപ്പെടുത്താതെ സ്കോർബോർഡ് ചലിപ്പിച്ചു. പിന്തുണയുമായി എല്ലിസ് പെറിയും എത്തിയതോടെ ഇംഗ്ലണ്ടിന്‍റെ കണക്കുകൂട്ടലുകൾ എല്ലാം തെറ്റി. 15.6 ഓവറിൽ മൂണിയുടെ വിക്കറ്റ് നഷ്ടമായെങ്കിലും എല്ലിസ് പെറിയും ആഷ്‌ലി ഗാർഡ്നറും ചേർന്ന് മത്സരം ഫിനിഷ് ചെയ്തു.

നേരത്തെ ആദ‍്യം ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ ആകെ 150 റൺസ് മാത്രമാണ് അടിച്ചെടുക്കാൻ സാധിച്ചത്. 53 പന്തിൽ നിന്നും 5 ബൗണ്ടറി അടക്കം 58 റൺസുമായി പുറത്താകാതെ നിന്ന ക‍്യാപ്റ്റൻ നാറ്റ് സ്കിവർ ബ്രന്‍റാണ് ഇംഗ്ലണ്ട് നിരയിലെ ടോപ് സ്കോറർ.

ബ്രന്‍റിനു പുറമെ ഫ്രെയ കെമ്പ് 28 പന്തിൽ 44 റൺസ് നേടി പുറത്താകാതെ നിന്നപ്പോൾ ആലിസ് ക‍്യാപ്സി 20 പന്തിൽ 23 റൺസ് അടിച്ചെടുത്ത് തരക്കേടില്ലാത്ത പ്രകടനം പുറത്തെടുത്തു. ഓപ്പണിങ് ബാറ്റർമാരായ എമി ജോൺസിനും (6) ഡാനി വ്യാറ്റ്-ഹോഡ്ജിനും (8) തിളങ്ങാനായില്ല. ഇംഗ്ലണ്ടിനു വേണ്ടി കിം കിം ഗാർത്ത്, ലൂസി ഹാമിൽടൺ, സോഫി മോളിനക്സ്, അന്നബെൽ സതർലാൻഡ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി.

logo
Metro Vaartha
www.metrovaartha.com