19 പന്തിൽ കളി തീർത്ത് ഇംഗ്ലണ്ട്

ഒമാൻ 13.2 ഓവറിൽ 47 റൺസിന് പുറത്തായി. 3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.
19 പന്തിൽ കളി തീർത്ത് ഇംഗ്ലണ്ട്
ലിയാം ലിവിങ്സ്റ്റണും മാർക്ക് വുഡും വിൽ ജാക്ക്സും വിക്കറ്റ് ആഘോഷത്തിൽ.

നോർത്ത് സൗണ്ട്: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ്പ് ബി മത്സരത്തിൽ ഒമാനെതിരായ മത്സരം ഇംഗ്ലണ്ട് 19 പന്തിൽ ജയിച്ചു. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഒമാൻ 13.2 ഓവറിൽ 47 റൺസിന് പുറത്തായി. 3.1 ഓവറിൽ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ഇംഗ്ലണ്ട് ലക്ഷ്യം മറികടന്നു.

ഇംഗ്ലണ്ടിനു വേണ്ടി ലെഗ് സ്പിന്നർ ആദിൽ റഷീദ് 11 റൺസിന് നാല് വിക്കറ്റ് വീഴ്ത്തി. ഫാസ്റ്റ് ബൗളർമാരായ ജോഫ്ര ആർച്ചറും മാർക്ക് വുഡും മൂന്ന് വിക്കറ്റ് വീതം നേടി.

ഫിൽ സോൾട്ടിന്‍റെയും (12) വിൽ ‌ജാക്ക്സിന്‍റെയും (5) വിക്കറ്റുകളാണ് ഇംഗ്ലണ്ടിനു നഷ്ടമായത്. നേരിട്ട ആദ്യ രണ്ടു പന്തും സിക്സറിനു പറത്തിയ സോൾട്ടിനെ മൂന്നാം പന്തിൽ ബിലാൽ ഖാൻ ക്ലീൻ ബൗൾ ചെയ്തു.

ക്യാപ്റ്റൻ ജോസ് ബട്‌ലറും (8 പന്തിൽ 24) ജോണി ബെയർസ്റ്റോയും (2 പന്തിൽ 8) പുറത്താകാതെ നിന്നു.

Trending

No stories found.

Latest News

No stories found.