സ്കോട്ട്ലൻഡിന്‍റെ 90/0 പാഴായി; ഇംഗ്ലണ്ടിനെതിരായ മത്സരം മഴ മുടക്കി

ഇംഗ്ലീഷ് ബൗളിങ് നിരയെ വിറപ്പിച്ച് സ്കോട്ട്ലൻഡ് ഓപ്പണർമാരായ ജോർജ് മുൺസിയും മൈക്കൽ ജോൺസും
സ്കോട്ട്ലൻഡിന്‍റെ 90/0 പാഴായി; ഇംഗ്ലണ്ടിനെതിരായ മത്സരം മഴ മുടക്കി
മത്സരം പുനരാരംഭിക്കാനുള്ള സാധ്യത അംപയറുമായി ചർച്ച ചെയ്യുന്ന സ്കോട്ട്ലൻഡ് ക്യാപ്റ്റൻ റിച്ചി ബെറിങ്ടൺ.
Updated on

ബ്രിഡ്ജ്‌ടൗൺ: ട്വന്‍റി20 ലോകകപ്പിൽ കരുത്തരായ ഇംഗ്ലണ്ടിനെതിരേ ഉജ്വല തുടക്കം കുറിച്ച സ്കോട്ട്ലൻഡിന്‍റെ പോരാട്ടവീര്യം മഴയിൽ കുതിർന്ന് പാഴായി.

ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുപ്പ് സ്കോട്ടിഷ് ക്യാപ്റ്റൻ റിച്ചി ബെറിങ്ടണിന്‍റെ തീരുമാനം ശരിവയ്ക്കുന്ന പ്രകടനമാണ് ഓപ്പണർമാർ പുറത്തെടുത്തത്. ജോർജ് മുൺസിയും (31 പന്തിൽ 41) മൈക്കൽ ജോൺസും (30 പന്തിൽ 45) ചേർന്ന് 10 ഓവറിൽ വിക്കറ്റ് നഷ്ടമില്ലാതെ 90 റൺസ് വരെ സ്കോർ എത്തിച്ച ശേഷമാണ് മഴ കാരണം കളി തുടരാൻ സാധിക്കാതെ വന്നത്.

മാർക്ക് വുഡ്, ജോഫ്ര ആർച്ചർ, മൊയീൻ അലി എന്നിവരെ കരുതലോടെ നേരിട്ട മുൺസിയും ജോൺസും ഗിയർ മാറ്റുന്നത് ക്രിസ് ജോർഡനും ആദിൽ റഷീദും പന്തെറിയാനെത്തിയതോടെയാണ്. ഇവരുടെ നാലോവറിൽ 50 റൺസാണ് വന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com