ആഷസ്: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ടോസ്

മൊയീൻ അലിയും സ്കോട്ട് ബോലാൻഡും പുറത്ത്
ആഷസ്: രണ്ടാം ടെസ്റ്റിൽ ഇംഗ്ലണ്ടിനു ടോസ്
Updated on

ല​ണ്ട​ന്‍: ആ​ഷ​സ് ടെ​സ്റ്റ് പ​ര​മ്പ​ര​യി​ലെ ര​ണ്ടാം ടെ​സ്റ്റിൽ ടോസ് നേടിയ ആതിഥേയരായ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുത്തു. ക്രി​ക്ക​റ്റി​ന്‍റെ മ​ക്ക​യാ​യ ലോ​ര്‍ഡ്സി​ലാ​ണ് ഇം​ഗ്ല​ണ്ടും ഓ​സ്ട്രേ​ലി​യ​യും ഏ​റ്റു​മു​ട്ടു​ന്ന​ത്. ആ​വേ​ശ​ക​ര​മാ​യ ആ​ദ്യ​ടെ​സ്റ്റി​ല്‍ ഇം​ഗ്ല​ണ്ടി​നെ ര​ണ്ട് വി​ക്ക​റ്റി​നു പ​രാ​ജ​യ​പ്പെ​ടു​ത്തി​യ ഓ​സ്ട്രേ​ലി​യ പ​ര​മ്പ​ര​യി​ല്‍ 1-0 ലീഡ് നേടിയിരുന്നു.

ര​ണ്ടാം ടെ​സ്റ്റി​നു​ള്ള ഇ​ല​വ​നെ ഇം​ഗ്ല​ണ്ട് തെ​ര​ഞ്ഞെ​ടു​ത്തപ്പോൾ സ്പിന്നർമാരെയൊന്നും ഉൾപ്പെടുത്തിയിട്ടില്ല. ജോഷ് ടോങ്ങിനെ തിരിച്ചുവിളിച്ചതോടെ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് ഉൾപ്പെടെ നാ​ല് ഫാ​സ്റ്റ് ബൗ​ള​ര്‍മാ​രാണ് ടീമിൽ. ആ​ദ്യ​ടെ​സ്റ്റി​നി​ടെ ആരോഗ്യ പ്രശ്നങ്ങളുണ്ടായ സ്പിൻ ഓൾറൗണ്ടർ മൊയീൻ അലിയെ ഒഴിവാക്കി. 25കാ​ര​നാ​യ ടോ​ങ് അ​യ​ര്‍ല​ന്‍ഡി​നെ​തി​രേ ന​ട​ന്ന ടെ​സ്റ്റി​ന്‍റെ ര​ണ്ടാം ഇ​ന്നി​ങ്സി​ല്‍ 66 റ​ണ്‍സ് വ​ഴ​ങ്ങി അ​ഞ്ചു വി​ക്ക​റ്റ് വീ​ഴ്ത്തി​യി​രു​ന്നു. ഓ​ലി റോ​ബി​ന്‍സ​ണ്‍, സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ്, ജി​മ്മി ആ​ന്‍ഡേ​ഴ്സ​ണ്‍ എ​ന്നി​വ​രാണു മറ്റു പേസർമാർ.

ഐ​പി​എ​ല്ലി​നി​ടെ പരിക്കേറ്റ മാർക്ക് വുഡിനെ ഉൾപ്പെടുത്തിയിട്ടില്ല. ഹെ​ഡി​ങ്ലി​യി​ല്‍ ന​ട​ക്കു​ന്ന മൂ​ന്നാം ടെ​സ്റ്റി​നു മു​മ്പ് അ​ദ്ദേ​ഹം ഫി​റ്റി​ന​സ് കൈ​വ​രി​ക്കു​മെ​ന്ന് ഇം​ഗ്ലീ​ഷ് നാ​യ​ക​ന്‍ ബെ​ന്‍ സ​റ്റോ​ക്സ് പ്ര​ത്യാ​ശ പ്ര​ക​ടി​പ്പി​ച്ചു.

അതേസമയം, ആദ്യ ടെസ്റ്റിൽ മികച്ച പ്രകടനം നടത്തിയ പേസ് ബൗളർ സ്കോട്ട് ബോലാൻഡിനു പകരം മിച്ചൽ സ്റ്റാർക്കിനെ ഓസ്ട്രേലിയ തിരിച്ചുവിളിച്ചു. ടീമിൽ മറ്റു മാറ്റങ്ങളില്ല.

ടീമുകൾ

ഇം​ഗ്ല​ണ്ട്: ​ബെ​ന്‍ ഡ​ക്ക​റ്റ്, സാ​ക് ക്രോ​ളി, ഒ​ല്ലി പോ​പ്പ്, ജോ ​റൂ​ട്ട്, ഹാ​രി ബ്രൂ​ക്ക്, ബെ​ന്‍ സ്റ്റോ​ക്സ് (ക്യാപ്റ്റൻ), ജോ​ണി ബെ​യ​ര്‍സ്റ്റോ (വിക്കറ്റ് കീപ്പർ), സ്റ്റു​വ​ര്‍ട്ട് ബ്രോ​ഡ്, ഒ​ലി റോ​ബി​ന്‍സ​ണ്‍, ജോ​ഷ് ടോങ്, ജ​യിം​സ് ആ​ന്‍ഡേ​ഴ്സ​ണ്‍.

ഓസ്ട്രേലിയ: ഡേവിഡ് വാർനർ, ഉസ്മാൻ ഖവാജ, മാർനസ് ലബുഷെയ്ൻ, സ്റ്റീവൻ സ്മിത്ത്, ട്രാവിസ് ഹെഡ്, കാമറൂൺ ഗ്രീൻ, അലക്സ് കാരി (വീക്കറ്റ് കീപ്പർ), മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ് (ക്യാപ്റ്റൻ), നേഥൻ ലിയോൺ, ജോഷ് ഹേസൽവുഡ്.

മു​ഖാ​മു​ഖം

ആ​ഷ​സ് ടെ​സ്റ്റി​ല്‍ ഇ​രു​വ​രും 356 മ​ത്സ​ര​ങ്ങ​ളി​ലാ​ണ് ഏ​റ്റു​മു​ട്ടി​യി​ട്ടു​ള്ള​ത്. ഇ​തി​ല്‍ 150 മ​ത്സ​ര​ങ്ങ​ളി​ല്‍ ഓ​സീ​സും 110 ത​വ​ണ ഇം​ഗ്ല​ണ്ടും വി​ജ​യി​ച്ചു. 96 മ​ത്സ​ര​ങ്ങ​ള്‍ സ​മ​നി​ല​യി​ല്‍ ക​ലാ​ശി​ച്ചു. ഓ​സ്ട്രേ​ലി​യ​യി​ല്‍ ന​ട​ന്ന ക​ഴി​ഞ്ഞ ആ​ഷ​സി​ല്‍ 4-0ന് ​ഓ​സീ​സ് ജ​യി​ച്ചി​രു​ന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com