ഇംഗ്ലീഷ് പ്രീമിയർ ലീഗ് റൗണ്ടപ്പ്: അഞ്ചടിച്ച് ആഴ്സണൽ

ആഴ്സണലിന്റെ ഗോൾ മഴ; ക്രിസ്റ്റൽ പാലസിനെ തകർത്തു
ഗോൾ നേടിയ ആഴ്സണൽ താരങ്ങളുടെ ആഹ്ലാദം.
ഗോൾ നേടിയ ആഴ്സണൽ താരങ്ങളുടെ ആഹ്ലാദം.

ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വിജയവഴിയില്‍ തിരിച്ചെത്തി ആഴ്സണൽ. ക്രിസ്റ്റല്‍ പാലസിനെ ഏതിരില്ലാത്ത അഞ്ച് ഗോളുകള്‍ക്കാണ് ഗണ്ണേഴ്സ് തകർത്തത്. ഗബ്രിയേല്‍ മാര്‍ട്ടിനെലിയുടെ ഇരട്ട ഗോളുകളും ഗബ്രിയേല്‍, ലിയാന്‍ഡ്രോ ട്രൗസാഡ്‌ എന്നിവരുടെ ഗോളുകളും ആഴ്‌സണലിനു കരുത്തായി. ഡീന്‍ ഹെന്‍ഡേഴ്‌സണിന്‍റെ വക സെല്‍ഫ്‌ ഗോളും മത്സരത്തിൽ പിറന്നു.

എമിറേറ്റ്സ് സ്റ്റേഡിയത്തില്‍ 4-3-3 എന്ന ഫോര്‍മേഷനില്‍ ആണ് ആതിഥേയര്‍ കളത്തില്‍ ഇറങ്ങിയത്. മറുഭാഗത്ത് 3-4-3 എന്ന ശൈലിയുമാണ് സന്ദര്‍ശകര്‍ പിന്തുടര്‍ന്നത്.

മത്സരത്തിന്‍റെ 11ാം മിനിട്ടില്‍ ഗബ്രിയേല്‍ മഗല്‍ഹാസാണ് ആഴ്സണിലിന്‍റെ ഗോളടി മേളക്ക് തുടക്കം കുറിച്ചത്. 37ാം മിനിട്ടില്‍ ക്രിസ്റ്റല്‍ പാലസ് താരം ഡീന്‍ ഹെന്‍ഡേഴ്സന്‍റെ ഓണ്‍ ഗോളിലൂടെ ആതിഥേയര്‍ വീണ്ടും മുന്നിലെത്തി. ഒടുവില്‍ ആദ്യപകുതി പിന്നിടുമ്പോള്‍ എതിരില്ലാത്ത രണ്ടു ഗോളുകള്‍ക്ക് ആഴ്സണല്‍ മുന്നിട്ടുനിന്നു.

രണ്ടാം പകുതിയില്‍ 59ാം മിനിട്ടില്‍ ലിയനാര്‍ഡോ ട്രൊസാഡിലൂടെ ഗണ്ണേഴ്സ് മൂന്നാം ഗോള്‍ നേടി. ഇഞ്ചുറി ടൈമില്‍ ഗബ്രിയേല്‍ മാര്‍ട്ടിനെല്ലിയുടെ ഇരട്ടഗോളും പിറന്നതോടെ ആഴ്സണല്‍ സ്വന്തം ആരാധകരുടെ മുന്നില്‍ 5-0ത്തിന്‍റെ തകര്‍പ്പന്‍ സ്വന്തമാക്കുകയായിരുന്നു.

ഈ മിന്നും വിജയത്തിന് പിന്നാലെ ഒരുപിടി തകര്‍പ്പന്‍ നേട്ടങ്ങളും ആഴ്സണലിനെ തേടിയെത്തി. 1998ന് ശേഷം ലണ്ടണ്‍ ഡെര്‍ബിയിലെ ആഴ്സണലിന്‍റെ ഏറ്റവും വലിയ വിജയമായിരുന്നു ഇത്. 1998 ഏപ്രിലില്‍ വിമ്പിള്‍ഡെണിനെതിരേ നേടിയ 5-0ത്തിന്‍റെ വിജയത്തിന് ശേഷമാണ് ആഴ്സണല്‍ ലണ്ടണ്‍ ഡെര്‍ബിയില്‍ ഇതുപോലുള്ള ഒരു വിജയം സ്വന്തമാക്കുന്നത്.

ജയത്തോടെ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ 21 മത്സരങ്ങളില്‍ നിന്നും 13 വിജയവും നാല് സമനിലയും നാല് തോല്‍വിയുമടക്കം 43 പോയിന്‍റുമായി മൂന്നാം സ്ഥാനത്താണ് ആഴ്സണല്‍.

ജനുവരി 31ന് നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെയാണ് ആഴ്സണലിന്‍റെ അടുത്ത മത്സരം. നോട്ടിങ്ഹാമിന്‍റെ തട്ടകമായ സിറ്റി ഗ്രൗണ്ടാണ് വേദി.

ബ്രെന്‍റ്‌ഫോർഡിന് മിന്നും ജയം

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ഹാം ഫോറസ്റ്റിനെ തോല്‍പ്പിച്ച് ബ്രെന്‍റ്ഫോര്‍ഡ്. രണ്ടിനെതിരേ മൂന്ന് ഗോളുകള്‍ക്കാണ് ബ്രെന്‍റ്ഫോര്‍ഡിന്‍റെ വിജയം. മത്സരത്തിന്‍റെ മൂന്നാം മിനിറ്റില്‍ തന്നെ നോട്ടിങ്ങാം ഫോറസ്റ്റ് മുന്നിലെത്തി. ഡി ബോക്സിന് തൊട്ടടുത്തായി ബ്രസീലിയന്‍ താരം ഡാനിലോയുടെ തകര്‍പ്പന്‍ വോളിയിലൂടെ ആദ്യ ഗോള്‍ പിറന്നു.

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ങാം ഫോറസ്റ്റിനെതിരേ ഗോൾ നേടിയ ബ്രെന്‍റ്‌ഫോർഡ് താരങ്ങളുടെ ആഹ്ലാദം.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ നോട്ടിങ്ങാം ഫോറസ്റ്റിനെതിരേ ഗോൾ നേടിയ ബ്രെന്‍റ്‌ഫോർഡ് താരങ്ങളുടെ ആഹ്ലാദം.

58-ാം മിനിറ്റില്‍ ബെന്‍ മീയിലൂടെ ബ്രെന്‍റ്ഫോര്‍ഡ് മത്സരത്തില്‍ മുന്നിലെത്തി. എന്നാല്‍ 65-ാം മിനിറ്റില്‍ ക്രിസ് വുഡ് നോട്ടിങ്ഹാം ഫോറസ്റ്റിനെ ഒപ്പമെത്തിച്ചു. എങ്കിലും 68-ാം മിനിറ്റില്‍ നീല്‍ മൗപെ വീണ്ടും ബ്രെന്‍റ്ഫോര്‍ഡിനെ മുന്നിലെത്തിച്ചു. നിശ്ചിത സമയത്തും 10 മിനിറ്റോളം നീണ്ട ഇഞ്ചുറി ടൈമിലും ഗോള്‍ നിലയ്ക്ക് മാറ്റമുണ്ടായില്ല. ഇതോടെ 3-2ന് മത്സരം ബ്രെന്‍റ്ഫോര്‍ഡ് വിജയിച്ചു.

അധികം വൈകാതെ ബ്രെന്‍റ്ഫോര്‍ഡ് മത്സരത്തിലേക്ക് മടങ്ങിയെത്തി. 19-ാം മിനിറ്റില്‍ ഇവാന്‍ ടോണി ബ്രെന്‍റ്ഫോര്‍ഡിന്‍റെ സമനില ഗോള്‍ കണ്ടെത്തി. ആദ്യ പകുതി ഇരുടീമുകളും ഓരോ ഗോളുകളുമായി സമനില പാലിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com