ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ്: എറണാകുളം പ്രസ് ക്ലബ് ചാംപ്യന്മാർ

മിന്നും ഫോമിൽ കളിച്ച എറണാകുളത്തിന്‍റെ കെ.ടി. അഭിലാഷാണ് ടൂർണമെന്‍റിന്‍റെ താരം
Ernakulam Press Club champions in Journalist Cricket League

ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗ്: എറണാകുളം പ്രസ് ക്ലബ് ചാംപ്യന്മാർ

Updated on

കൽപ്പറ്റ: വയനാട് കൃഷ്ണഗിരി സ്റ്റേഡിയത്തിൽ നടന്ന ജേണലിസ്റ്റ് ക്രിക്കറ്റ് ലീഗിൽ എറണാകുളം പ്രസ് ക്ലബ് ചാംപ്യൻ. ആവേശകരമായ ഫൈന‌ലിൽ മുൻ സീസണിലെ ജേതാക്കളായ തിരുവനന്തപുരത്തെ ഒമ്പത് വിക്കറ്റിന് എറണാകുളം തകർത്തു.

തിരുവനന്തപുരം ഉയർത്തിയ 86 റൺസ് വിജയലക്ഷ്യം നാല് പന്തുകൾ ബാക്കി നിൽക്കെയാണ് ടീം എറണാകുളം മറികടന്നത്. എറണാകുളത്തിന്‍റെ കെ.ടി. അഭിലാഷ് 51 റൺസുമായും രഞ്ജു മത്തായി 32 റൺസുമായും പുറത്താകാതെ നിന്നു. മിന്നും ഫോമിൽ കളിച്ച എറണാകുളത്തിന്‍റെ കെ.ടി. അഭിലാഷാണ് ടൂർണമെന്‍റിന്‍റെ താരം.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com