കൊച്ചിയിലും കോഴിക്കോട്ടും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ്

ക്യാംപിന്‍റെ ആദ്യപാദം ഏപ്രില്‍ 30 മുതല്‍ മേയ് നാലു വരെ കൊച്ചിയിലും രണ്ടാം പാദം മേയ് നാലു മുതല്‍ 10 വരെ കോഴിക്കോടും
Football coaching, representative image
Football coaching, representative imageFreepik

കോഴിക്കോട്: കേരളത്തിലെ ഫുട്ബോള്‍ പ്രതിഭകളെ കണ്ടെത്തി വളര്‍ത്തുന്നതിനായി റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരങ്ങളെ പരിശീലകരാക്കി കോഴിക്കോടും കൊച്ചിയിലും യൂറോപ്യന്‍ ഫുട്ബോള്‍ ക്യാംപ് സംഘടിപ്പിക്കുന്നു. ആര്‍ബിഎസ് കോര്‍പ്പറേഷന്‍റെ നേതൃത്വത്തിലാണ് ക്യാംപ്. ക്യാംപിന്‍റെ ആദ്യപാദം ഏപ്രില്‍ 30 മുതല്‍ മേയ് നാലു വരെ കൊച്ചിയിലും രണ്ടാം പാദം മേയ് നാലു മുതല്‍ 10 വരെ കോഴിക്കോടും നടത്തും. എട്ടിനും 16 നും ഇടയില്‍ പ്രായമുളള കുട്ടികള്‍ക്കാണ് ക്യാംപില്‍ പ്രവേശനം നല്‍കുന്നത്.

റയല്‍ മാഡ്രിഡിന്‍റെ മുന്‍ താരങ്ങളായ അലക്സ് ഡയസ് ഡി ലാറോസ, മിഗ്വല്‍ ഗോണ്‍സാലസ് ലാര്‍സണ്‍, വേള്‍ഡ് ചാംപ്യനും ഒളിംപിക് മെഡല്‍ ജേതാവുമായ ജിമ്മി ലിഡ് ബെര്‍ഗ് എന്നിവരാണ് മുഖ്യപരിശീലകര്‍. ക്യാംപില്‍ മികച്ച പ്രകടനം കാഴ്ചവെയ്ക്കുന്ന കുട്ടികള്‍ക്ക് യൂറോപ്യന്‍ ജൂനിയര്‍ ക്ലബ്ബുകളിലേക്ക് തിരഞ്ഞെടുക്കപ്പെടാനും അവസരമുണ്ട്. കേരളം കൂടാതെ സ്പെയിന്‍, സ്വീഡന്‍ എന്നീ രാജ്യങ്ങളിലും പരിശീലനത്തിന് അവസരം ഒരുക്കി നല്‍കും.

https://www.rbscorporation.com/camp/ എന്ന സൈറ്റിലൂടെ പേര് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 7510103033, 7510103055 എന്നീ ഫോണ്‍ നമ്പറുകളില്‍ ബന്ധപ്പെടുക.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com