നേപ്പാൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാൻ മുൻ ഓസീസ് താരം ഡേവിഡ് വാർണർ

കാഠ്മണ്ഡു ഖോർഖാസ് എന്ന ടീമിനു വേണ്ടിയാണ് വാർണർ കളിക്കുക
ex australian player david warner to debut in nepal premier league 2026

ഡേവിഡ് വാർണർ

Updated on

കാഠ്മണ്ഡു: ഇത്തവണത്തെ നേപ്പാൾ പ്രീമിയർ ലീഗിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി മുൻ ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ. കാഠ്മണ്ഡു ഖോർഖാസ് എന്ന ടീമിനു വേണ്ടിയാണ് വാർണർ കളിക്കുക.

നേപ്പാൾ പ്രീമിയർ ലീഗിൽ കളിക്കുമെന്ന കാര‍്യം വാർണർ തന്നെ സ്ഥിരീകരിച്ചിട്ടുണ്ട്. ടീമിനൊപ്പം ചേരുന്നതിലും നേപ്പാളിലെ ക്രിക്കറ്റ് ആവേശം നേരിട്ടറിയാനും തനിക്ക് അതിയായ ആവേശമുണ്ടെന്ന് വാർണർ വ‍്യക്തമാക്കി.

ഈ വർഷം ഏപ്രിലിൽ പാക്കിസ്ഥാൻ പ്രീമിയർ ലീഗിൽ കറാച്ചി കിങ്ങ്സിനു വേണ്ടിയാണ് താരം അവസാനമായി കളിച്ചത്. എന്നാൽ ടൂർണമെന്‍റ് പകുതിയായപ്പോൾ വ‍്യക്തിപരമായ കാരണങ്ങളാൽ വാർണർ നാട്ടിലേക്ക് മടങ്ങിയിരുന്നു. പിഎസ്എല്ലിൽ 7 ഇന്നിങ്സുകളിൽ നിന്നും താരം 51.20 ബാറ്റിങ് ശരാശരിയിൽ 256 റൺസ് അടിച്ചെടുത്തിരുന്നു.

കരൺ കെസി നയിക്കുന്ന ടീമിൽ വാർണർക്കൊപ്പം മുൻ ഇന്ത‍്യൻ വിക്കറ്റ് കീപ്പർ ബാറ്റർ കെ.എസ്. ഭരത്തും കളിക്കുന്നുണ്ട്. നേപ്പാൾ പ്രീമിയർ ലീഗ് പ്രഥമ സീസണിൽ കാഠ്മണ്ഡു ഖോർഖാസ് പ്ലെ ഓഫിൽ പോലും പ്രവേശിച്ചിരുന്നില്ല.

2025 സീസണിൽ ലുംബിനി ലയൺസ് എന്ന ടീമുമായി എലിമിനേറ്ററിൽ പുറത്താകുകയും ചെയ്തിരുന്നു. ഡേവിഡ് വാർണറെ പോലെ പരിചയസമ്പത്തുള്ള താരം കാഠ്മണ്ഡു ഖോർഖാസിനൊപ്പം ചേരുമ്പോൾ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഒക്റ്റോബർ 26ന് ആരംഭിച്ച് നവംബർ 21നാണ് ലീഗ് സമാപിക്കുന്നത്.

logo
Metro Vaartha
www.metrovaartha.com