''മുഹമ്മദ് ഷമിയെ ഇന്ത‍്യൻ ടീമിലെടുക്കണം, ഏറെകാലമായി അതിനു വേണ്ടി കാത്തിരിക്കുന്നു''; തുറന്നു പറഞ്ഞ് മുൻ ഇന്ത‍‍്യൻ താരം

എപ്പോഴൊക്കെ ടീം പ്രഖ‍്യാപിക്കുമ്പോഴും തന്‍റെ ശ്രദ്ധ ഷമിയിലും ആക്വിബ് നബിയിലുമായിരിക്കുമെന്നും വസിം ജാഫർ പറഞ്ഞു
ex cricketer wasim jaffer says Mohammed Shami should be included in the Indian team

മുഹമ്മദ് ഷമി

Updated on: 

ന‍്യൂഡൽഹി: നീണ്ട നാലുവർഷത്തിന് ശേഷം ഭുവനേശ്വർ കുമാറിനെ ഇന്ത‍്യൻ ടീമിലെടുത്തതോടെ മറ്റു പരിചയ സമ്പന്നരായ പേസർമാരെയും പരിഗണിച്ചേക്കുമെന്ന പ്രതീക്ഷയിലാണ് ആരാധകർ. ഇപ്പോഴിതാ മുഹമ്മദ് ഷമിയെ ഇന്ത‍്യൻ ടെസ്റ്റ് ടീമിലെടുക്കണമെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് മുൻ ഇന്ത‍്യൻ താരം വസിം ജാഫർ. ഷമി ടെസ്റ്റ് ടീമിലേക്ക് തിരിച്ചുവരുന്നത് കാണാൻ താൻ ആഗ്രഹിക്കുന്നുവെന്നും ഏറെകാലമായി അതിനു വേണ്ടി കാത്തിരിക്കുകയാണെന്നും അദ്ദേഹം തന്‍റെ യൂട‍്യൂബ് ചാനലിൽ പറഞ്ഞു.

എപ്പോഴൊക്കെ ടീം പ്രഖ‍്യാപിക്കുമ്പോഴും തന്‍റെ ശ്രദ്ധ ഷമിയിലും ആക്വിബ് നബിയിലുമായിരിക്കുമെന്നും വസിം ജാഫർ കൂട്ടിച്ചേർത്തു. 2027 ഏകദിന ലോകകപ്പിലേക്കുള്ള ഇന്ത‍്യൻ‌ ടീമിന്‍റെ ബൗളിങ് കൂട്ടുകെട്ടിനെയും ജാഫർ ചോദ‍്യം ചെയ്തു. സമീപകാലത്ത് ഇന്ത‍്യൻ ടീം പല പരീക്ഷണങ്ങളും നടത്തിയെങ്കിലും രണ്ടാമത്തെയും മൂന്നാമത്തെയും പേസർമാരുടെ കാര‍്യത്തിൽ തീരുമാനമായിട്ടില്ലെന്നാണ് ജാഫറുടെ വാദം.

<div class="paragraphs"><p>വസിം ജാഫർ</p></div>

വസിം ജാഫർ

ഏകദിന ടീമിനെ പറ്റി എനിക്ക് അറിയില്ല. കാരണം നമ്മൾ ഗുർനൂർ ബ്രാർ, പ്രസിദ്ധ് കൃഷ്ണ, നിതീഷ് കുമാർ റെഡ്ഡി എന്നിങ്ങനെ നിരവധി താരങ്ങളെ പരീക്ഷിച്ചു. പക്ഷേ എനിക്ക് തോന്നുന്നില്ല മാനേജ്മെന്‍റിന് ഇപ്പോഴും ഇവരിൽ ആത്മവിശ്വാസമുണ്ടെന്ന്. സിറാജിന് സ്ഥിരമായി അവസരം നൽകുന്നില്ല. എന്നെ സംബന്ധിച്ച് ലോകകപ്പ് വളരെ അടുത്തായതിനാൽ ഷമി ഏകദിന ടീമിൽ വേണം.

വസിം ജാഫർ പറഞ്ഞു. വീണ്ടും പുതിയ ടീമിനെ നിർമിക്കുന്നതിനു പകരം ലോകകപ്പിനായി ഇന്ത‍്യ പരിചയസമ്പന്നരായ താരങ്ങളിൽ വിശ്വാസം അർപ്പിക്കണമെന്നാണ് വസിം ജാഫർ പറ‍യുന്നത്. ജസ്പ്രീത് ബുംറ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ് എന്നിവർക്കായിരിക്കും താൻ പ്രഥമ പരിഗണന നൽകുന്നതെന്നും അതിനു ശേഷമെ ടീം വീണ്ടും പുനർനിർമിക്കുന്നതിനെ പറ്റി ചിന്തിക്കുകയുള്ളൂയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

logo
Metro Vaartha
www.metrovaartha.com