ഹൾക്ക് ഹോഗൻ സെക്സിന് അടിമ; ആരോപണവുമായി മുൻ ഭാര‍്യ

ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു മുൻ ഭാര‍്യ ലിൻഡ ഈ കാര‍്യം വെളിപ്പെടുത്തിയത്
ex wife alleges hulk hogan is a sex addict

സ്കൈ ഡെയ്‌ലി, ഹൾക്ക് ഹോഗൻ,

Updated on

വാഷിങ്ടൺ: മുൻ ഡബ്ല‍്യുഡബ്ല‍്യുഇ ഗുസ്തി താരം ഹൾക്ക് ഹോഗൻ സെക്സിന് അടിമയാണെന്ന് മുൻ ഭാര‍്യ ലിൻഡ. ഇന്‍സ്റ്റഗ്രാമിലൂടെയായിരുന്നു ലിൻഡ ഈ കാര‍്യം വെളിപ്പെടുത്തിയത്. കുടുംബം തകരാൻ കാരണം ഹൾക്ക് ഹോഗനാണെന്നും 36കാരിയായ മകൾ മാതാപിതാക്കളുമായി അകൽച്ചയിലാണെന്നും ലിൻഡ ആരോപിച്ചു.

ഒരു കുടുംബമായി തുടരാൻ അദ്ദേഹത്തിന് ഒരുപാട് അവസരങ്ങൾ നൽകിയെന്നും തന്‍റെ ജീവിതത്തിലെ ഏക സന്തോഷം മകൻ നിക്ക് ഹോഗനാണെന്നും ലിൻഡ കൂട്ടിച്ചേർത്തു.

1983ലായിരുന്നു ഹൾക്കിന്‍റെയും ലിൻഡയുടെയും വിവാഹം 26 വർഷം നീണ്ടുനിന്ന ബന്ധത്തിന് ശേഷം 2009 ൽ ഇരുവരും വേർപിരിഞ്ഞു. ഈ ബന്ധത്തിൽ രണ്ട് മക്കളുണ്ട്. ഒരു മകനും മകളും.

എന്നാൽ അടുത്ത വർഷം തന്നെ ഹൾക്ക് ഹോഗൻ വേറെ വിവാഹം കഴിച്ചു. 11 വർഷങ്ങൾക്ക് ശേഷം ആ ബന്ധവും വിവാഹമോചനത്തിൽ കലാശിച്ചു. 2023ൽ തന്‍റെ 70-ാം വയസിൽ ഹൾക്ക് ഹോഗൻ സ്കൈ ഡെയ്‌ലി എന്ന യുവതിയെയും വിവാഹം കഴിച്ചു. ടെറി ജീൻ ബൊളിയ എന്നാണ് ഹൾക്കിന്‍റെ യഥാർഥ പേര്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com