''മകളുടെ കാര‍്യങ്ങൾ അന്വേഷിക്കുന്നില്ല, ഷമി സ്ത്രീലമ്പടൻ''; ആരോപണവുമായി മുൻ ഭാര‍്യ

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ഹസിൻ ജഹാൻ ആരോപണം ഉന്നയിച്ചത്
ex wife hasin jahan alleges mohammed shami is a womanizer

ഷമി, ഹസിൻ ജഹാൻ

Updated on

ലഖ്നൗ: ഇന്ത‍്യൻ ക്രിക്കറ്റ് താരം മുഹമ്മദ് ഷമിക്കെതിരേ ഗുരുതര ആരോപണവുമായി മുൻ ഭാര‍്യ ഹസിൻ ജഹാൻ. തന്‍റെ മകളായ ആര‍്യയുടെ കാര‍്യങ്ങൾ ഷമി അന്വേഷിക്കുന്നില്ലെന്നും പകരം പെൺസുഹൃത്തിന്‍റെ മകൾകും കുടുംബത്തിനുമാണ് ഷമി മുൻഗണ നൽകുന്നതെന്നുമാണ് ഹസിൻ ജഹാന്‍റെ ആരോപണം.

ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച പോസ്റ്റിലൂടെയായിരുന്നു ഹസിൻ ജഹാൻ ആരോപണം ഉന്നയിച്ചത്. പെൺസുഹൃത്തിനും മകൾക്കുമായി ഷമി ധാരാളം പണം ചെലവാക്കുന്നുവെന്നും സ്വന്തം മകളുടെ കാര‍്യങ്ങൾ നോക്കുന്നില്ലെന്നും ഹസിൻ ജഹാൻ ആരോപിച്ചു.

പ്രമുഖ സ്കൂളിൽ മകൾക്ക് പ്രവേശനം ലഭിച്ചുവെന്നും എന്നാൽ ചിലർ‌ അത് മുടക്കാൻ ശ്രമിച്ചെന്നും ഹസിൻ ജഹാന്‍റെ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറയുന്നു. തന്‍റെ മകളുടെ പിതാവ് കോടിപതിയായിട്ടും തന്‍റെ ജീവിതം വച്ചാണ് കളിക്കുന്നതെന്നും ഷമി സ്ത്രീലമ്പടനാണെന്നും നിരവധി സ്ത്രീകളുമായി ഷമിക്ക് ബന്ധമുണ്ടെന്നും ഹസിൻ ജഹാൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ പറഞ്ഞു.

പ്രതിമാസം 4 ലക്ഷം രൂപ ഹസിൻ ജഹാനും മകൾക്കും ജീവിത ചെലവിനായി നൽകണമെന്ന് നേരത്തെ കോൽക്കത്ത കോടതി ഉത്തരവിട്ടിരുന്നു. 2.5 ലക്ഷം രൂപ ഇതിൽ മകളുടെ പഠനാവശ‍്യങ്ങൾക്കും ചെലവിനുമായിട്ടാണെന്ന് ഉത്തരവിൽ കോടതി വ‍്യക്തമാക്കുകയും ചെയ്തിരുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com