ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ രജിസ്ട്രേഷൻ ആരംഭിച്ചു

42.195 കിലോമീറ്റർ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം
Federal Bank Kochi Marathon 2026

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026 രജിസ്ട്രേഷൻ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യുന്നു. ക്ലിയോസ്പോർട്സ് ഡയറക്റ്റർ ശബരി നായർ, വൈസ് പ്രസിഡന്‍റ്, മാർക്കറ്റിങ്, നിധുൻ സദാനന്ദൻ എന്നിവർ സമീപം.

Updated on

കൊച്ചി: പൊതുജനാരോഗ്യവും ശാരീരികക്ഷമതയും മെച്ചപ്പെടുത്താൻ ലക്ഷ്യമിട്ട് ക്ലിയോസ്പോർട്‌സിന്‍റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 2026-ന്‍റെ രജിസ്ട്രേഷൻ ആരംഭിച്ചു. നാലാം പതിപ്പിന്‍റെ രജിസ്ട്രേഷൻ ഹൈബി ഈഡൻ എംപി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു. ക്ലിയോസ്പോർട്സ് ഡയറക്റ്റർ ശബരി നായർ, നിധുൻ സദാനന്ദൻ, വൈസ് പ്രസിഡന്‍റ്-മാർക്കറ്റിങ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

2026 ഫെബ്രുവരി എട്ടിനു നടക്കുന്ന ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ 42.195 കിലോമീറ്റർ മാരത്തൺ, 21.1 കിലോമീറ്റർ ഹാഫ് മാരത്തോൺ, 10 കിലോമീറ്റർ റൺ, 3 കിലോമീറ്റർ ഗ്രീൻ റൺ എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് സംഘടിപ്പിക്കുന്നത്.

സെപ്റ്റംബർ 15നുള്ളിൽ രജിസ്റ്റർ ചെയ്യുന്നവർക്ക് നാലു വിഭാഗങ്ങളിലും മൺസൂൺ ഏർലി ബേഡ് ഓഫർ ലഭിക്കും. ഇതു പ്രകാരം രജിസ്ട്രേഷൻ ഫീസിൽ 10% ഡിസ്കൗണ്ട് ഉണ്ടാകും. കൂടാതെ ആദ്യം രജിസ്റ്റർ ചെയ്യുന്ന 1000 പേർക്ക് കസ്റ്റമൈസ്ഡ് റേസ് ടീ ഷർട്ട് സ്വന്തമാക്കാനും അവസരം. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും സന്ദർശിക്കുക: www.kochimarathon.in

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com