

ഫെഡറൽ ബാങ്ക് കൊച്ചി മാരത്തൺ ടി-ഷർട്ട് പ്രകാശന ചടങ്ങിൽ നിന്ന്.
MV
കൊച്ചി നഗരത്തിൽ സംഘടിപ്പിക്കുന്ന നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ഔദ്യോഗിക ടി-ഷർട്ട് ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു. ഫെബ്രുവരി എട്ടിന് നടക്കുന്ന മാരത്തൺ ആരോഗ്യവും സാമൂഹിക ബോധവത്കരണവും ലക്ഷ്യമിടുന്നതാണ്.
കൊച്ചി: നാലാമത് ഫെഡറൽ ബാങ്ക് കൊച്ചി മാരത്തണിന്‍റെ ഔദ്യോഗിക ടി-ഷർട്ട് പ്രകാശനം ചെയ്തു. ഇടപ്പള്ളി മാരിയറ്റ് ഹോട്ടലിൽ നടത്തിയ ചടങ്ങിൽ ഹൈബി ഈഡൻ എംപി പ്രകാശനം നിർവഹിച്ചു. 'മൂവ് വിത്ത് പർപ്പസ്' എന്ന പ്രമേയത്തിലാണ് ഫെബ്രുവരി എട്ടിന് മാരത്തൺ സംഘടിപ്പിക്കുന്നത്.
മാരത്തണിന്‍റെ ഗുഡ്‌വിൽ അംബാസഡർ നടി പ്രാചി തെഹ്ലാൻ, നടി അനന്യ എന്നിവർ ടി-ഷർട്ട് പ്രകാശനച്ചടങ്ങിൽ മുഖ്യാതിഥികളായി. ഫെഡറൽ ബാങ്ക് വൈസ് പ്രസിഡന്‍റുമാരായ ജോസ്‌മോൻ പി. ഡേവിഡ്, ബിനു തോമസ്, കെഎംആർഎൽ പ്രോജക്റ്റ് ഡയറക്റ്റർ ഡോ. എം.പി. രാംനവാസ്, ഫെഡറൽ ബാങ്ക് ഡെപ്യൂട്ടി വൈസ് പ്രസിഡന്‍റ് എസ്. രാധാകൃഷ്ണൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
മാരത്തൺ റേസ് ഡയറക്റ്റർ ആനന്ദ് മെനേസസ്, ആസ്റ്റർ മെഡ്സിറ്റി മാർക്കറ്റിങ് ഹെഡ് മുഹമ്മദ് റിഷാൽ, കൊച്ചി മാരിയറ്റ് ഹോട്ടൽ ജനറൽ മാനെജർ സച്ചിൻ മൽഹോത്ര, ടൈഗർ ബാം ഡെപ്യൂട്ടി റീജ്യനൽ മാനെജർ സുബ്രഹ്മണ്യൻ വി., ഇഞ്ചിയോൺ കിയ മാർക്കറ്റിങ് ഹെഡ് ഓസ്വിൻ ഡേവിഡ് എന്നിവരും പങ്കെടുത്തു.
നോ സീക്രറ്റ്‌സ് സഹസ്ഥാപകരായ ജിജു ലാൽ ചാലിയത്ത്, നോയൽ പ്രിൻസ്, ക്ലിയോ സ്‌പോർട്‌സ് ഡയറക്റ്റർമാരായ അനീഷ് പോൾ, ബൈജു പോൾ, ശബരി നായർ, എം.ആർ.കെ. ജയറാം എന്നിവരും ചടങ്ങിൽ പങ്കാളികളായി.