ലൂ​ണ​യു​ടെ പ​ക​ര​ക്കാ​ര​ന്‍ സെ​ര്‍നി​ച്ച് കൊ​ച്ചി​യി​ലെ​ത്തി

അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള​ത്തി​നാ​യി ഫെ​ഡോ​ര്‍ സെ​ര്‍നി​ച്ച് ബൂ​ട്ട് കെ​ട്ടു​മെ​ന്ന് ഉ​റ​പ്പാ​ണ്
ലൂ​ണ​യു​ടെ പ​ക​ര​ക്കാ​ര​ന്‍ സെ​ര്‍നി​ച്ച് കൊ​ച്ചി​യി​ലെ​ത്തി

കൊ​ച്ചി: കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സ് സൂ​പ്പ​ര്‍ താ​രം അ​ഡ്രി​യാ​ന്‍ ലൂ​ണ​ക്ക് പ​ക​ര​ക്കാ​ര​നാ​യി ടീ​മി​ല്‍ എ​ത്തി​ച്ച ഫെ​ഡോ​ര്‍ സെ​ര്‍നി​ച്ച് കൊ​ച്ചി​യി​ല്‍ എ​ത്തി. കേ​ര​ള ബ്ലാ​സ്റ്റേ​ഴ്സി​ന്‍റെ ഒ​ഫീ​ഷ്യ​ല്‍ അ​ക്കൗ​ണ്ടി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്. താ​രം വൈ​കാ​തെ ത​ന്നെ ടീ​മി​നൊ​പ്പം പ​രി​ശീ​ല​നം ആ​രം​ഭി​ക്കും.

അ​ടു​ത്ത ആ​ഴ്ച വീ​ണ്ടും പു​ന​രാ​രം​ഭി​ക്കു​ന്ന ഇ​ന്ത്യ​ന്‍ സൂ​പ്പ​ര്‍ ലീ​ഗി​ല്‍ കേ​ര​ള​ത്തി​നാ​യി ഫെ​ഡോ​ര്‍ സെ​ര്‍നി​ച്ച് ബൂ​ട്ട് കെ​ട്ടു​മെ​ന്ന് ഉ​റ​പ്പാ​ണ്.

സൂ​പ്പ​ര്‍ ക​പ്പി​ന് മു​ന്നോ​ടി​യാ​യി ത​ന്നെ ഫെ​ഡോ​റി​നെ ബ്ലാ​സ്റ്റേ​ഴ്സ് സൈ​ന്‍ ചെ​യ്തി​രു​ന്നു. എ​ന്നാ​ല്‍ താ​രം സൂ​പ്പ​ര്‍ ക​പ്പി​ല്‍ കേ​ര​ള​ത്തി​നാ​യി ക​ള​ത്തി​ല്‍ ഇ​റ​ങ്ങി​യി​രു​ന്നി​ല്ല. ഫെ​ഡോ​ര്‍ സെ​ര്‍നി​ച്ച് പൊ​ളി​ഷ് ക്ല​ബ്ബാ​യ ഗോ​ര്‍ണി​ക് ലെ​സി​ന​യി​ലും റ​ഷ്യ​ന്‍ ക്ല​ബ്ബാ​യ ഡൈ​നാ​മൊ മോ​സ്കോ​ക്ക് വേ​ണ്ടി​യും ലി​ത്വി​യാ​ന സ്ട്രൈ​ക്ക​ര്‍ ബൂ​ട്ട് കെ​ട്ടി​യി​ട്ടു​ണ്ട്. സൈ​പ്ര​സ് ക്ല​ബ്ബാ​യ എ.​ഇ.​എ​ല്‍ ലി​മ​സോ​ളി​മ​യാ​ണ് താ​രം അ​വ​സാ​നം ക​ളി​ച്ച ടീം. ​ലി​ത്വി​യാ​ന​ക്ക് വേ​ണ്ടി 88 മ​ത്സ​ര​ങ്ങ​ളി​ല്‍ ബൂ​ട്ട് കെ​ട്ടി​യ താ​രം 14 ഗോ​ളു​ക​ളാ​ണ് സ്വ​ന്ത​മാ​ക്കി​യ​ത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com