ദേശീയ ഫെൻസിങ് ചാംപ്യൻഷിപ്പ് നാസിക്കിൽ പൂർത്തിയായി

പതിമൂന്നാമത് മിനി, ഏഴാമത് സബ് ജൂനിയർ (ചൈൽഡ്) വിഭാഗങ്ങളുമായി ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു
പതിമൂന്നാമത് മിനി, ഏഴാമത് സബ് ജൂനിയർ (ചൈൽഡ്) വിഭാഗങ്ങളുമായി ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു

ദേശീയ ഫെൻസിങ് ചാംപ്യൻഷിപ്പ് നാസിക്കിൽ പൂർത്തിയായി

Updated on

മുംബൈ: ഫെൻസിങ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ (എഫ്‌എഐ) ആഭിമുഖ്യത്തിൽ 2025 ജൂലൈ 5 മുതൽ 7 വരെ നാസിക്കിലെ മീനതായ് തക്കറെ സ്റ്റേഡിയത്തിലെ ഡിവിഷണൽ സ്പോർട്സ് കോംപ്ലക്സിൽ പതിമൂന്നാമത് മിനി, ഏഴാമത് സബ് ജൂനിയർ (ചൈൽഡ്) വിഭാഗങ്ങളുമായി ദേശീയ ഫെൻസിങ് ചാമ്പ്യൻഷിപ്പുകൾ വിജയകരമായി സംഘടിപ്പിക്കപ്പെട്ടു.

കേരളത്തിൽ നിന്നുള്ള ഏകദേശം 33 യുവതാരങ്ങൾ പരിശീലകൻ പി.എൽ. പ്രഭുലാഷിന്‍റെ നേതൃത്വത്തിൽ ആത്മവിശ്വാസത്തോടെയും ഉത്സാഹത്തോടെയും മത്സരങ്ങളിൽ പങ്കെടുത്തു. ടീമിന്‍റെ നാസിക് സന്ദർശനവുമായി ബന്ധപ്പെട്ട എല്ലാ സഹായങ്ങളും ഏകോപനവും നാസിക് മലയാളി കൾച്ചറൽ അസോസിയേഷന്‍റെ ഭാരവാഹികൾ പ്രത്യേക ശ്രദ്ധയോടെയും പരിശ്രമത്തോടെയും നിർവഹിച്ചു.

ടീമംഗളെയും പരിശീലകനെയും ആദരിക്കുന്നതിനായി എൻഎംസിഎയുടെ ആഭിമുഖ്യത്തിൽ പ്രത്യേക സ്വീകരണച്ചടങ്ങ് സംഘടിപ്പിച്ചു.

ചടങ്ങിൽ NMCA വർക്കിങ് പ്രസിഡന്‍റ് ജയപ്രകാശ് നായർ, ജനറൽ സെക്രട്ടറി അനൂപ് പുഷ്പാംഗദൻ, ട്രഷറർ രാധാകൃഷ്ണൻ പിള്ള, വൈസ് പ്രസിഡന്‍റ് കെ.പി.എസ്. നായർ, ജോയിന്‍റ് സെക്രട്ടറി ശിവൻ സദാശിവൻ തുടങ്ങിയവർ പങ്കെടുത്തു.

ഈ മത്സരത്തിൽ പങ്കെടുത്ത എല്ലാ മത്സരാർഥികൾക്കും അനുസ്മരണമായി മെഡലുകൾ വിതരണം ചെയ്തതോടൊപ്പം, അവരുടെ ഭാവിയിൽ കൂടുതൽ വലിയ വിജയങ്ങൾ കൈവരിക്കട്ടെയെന്ന ആശംസകളോടെ NMCAയുടെ ഭാരവാഹികൾ അഭിനന്ദനങ്ങൾ അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com