2026 ലോകകപ്പിൽ ഹൈഡ്രേഷൻ ബ്രേക്ക്
Sports
2026 ലോകകപ്പിൽ ഹൈഡ്രേഷൻ ബ്രേക്ക്; പ്രഖ്യാപനം നടത്തി ഫിഫ
എല്ലാ മത്സരത്തിലും രണ്ട് പകുതിയിൽ ഒരു ഹൈഡ്രേഷൻ ബ്രേക്ക് വീതം ഉണ്ടാകും
സൂറിച്ച്: 2026ലെ ഫിഫ ലോകകപ്പ് മത്സരങ്ങളിൽ ഹൈഡ്രേഷൻ ബ്രേക്കുകൾ പ്രഖ്യാപിച്ച് ഫിഫ. അമേരിക്കയിലും, കാനഡയിലും, മെക്സിക്കോയിലുമായി നടക്കുന്ന ലോകകപ്പിൽ താപനില ഉയരാൻ സാധ്യത ളള്ളതിനാലാണ് ഫിഫയുടെ ഈ നീക്കം. എല്ലാ മത്സരത്തിലും രണ്ട് പകുതിയിൽ ഒരു ഹൈഡ്രേഷൻ ബ്രേക്ക് വീതം ഉണ്ടാകും.
ആദ്യ പകുതിയുടെ 22 ആം മിനിറ്റിലും രണ്ടാം പകുതിയുടെ 67ആം മിനിറ്റിലുമാണ് മത്സരം നിർത്തിവെയ്ക്കുക.
മൂന്ന് മിനിറ്റ് വരെയാണ് ഒരു ഹൈഡ്രേഷൻ ബ്രേക്കിന്‍റെ ദൈർഘ്യം. ഈ വർഷം നടന്ന ക്ലബ് ലോകകപ്പിൽ ചില മത്സരങ്ങളിൽ താപ നില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയർന്നിരുന്നു. ഇതേ തുടർന്ന് അനിശ്ചിത മത്സരങ്ങളിൽ വാട്ടർ ബ്രേക്കുകൾ നൽകി. ലോകകപ്പിലേക്ക് വരുമ്പോൾ എല്ലാ മത്സരങ്ങളിലും ബ്രേക്ക് ഉണ്ടാകും എന്ന് നേരത്തെ ഫിഫ ഉറപ്പ് നൽകിയിരുന്നു.

