അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിങ്ങില്‍ വീണ്ടും ഇന്ത്യ 100ാം സ്ഥാനത്ത്

ഈ വർഷത്തെ ഇന്‍റർ കോണ്ടിനെന്‍റൽ ചാമ്പ്യന്മാരാണ് ഇന്ത്യ
അഞ്ച് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം ഫിഫ റാങ്കിങ്ങില്‍ വീണ്ടും ഇന്ത്യ 100ാം സ്ഥാനത്ത്

സൂ​റി​ച്ച്: ഫി​ഫ റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ​ക്ക് മു​ന്നേ​റ്റം. പു​തു​ക്കി​യ റാ​ങ്കി​ങ്ങി​ല്‍ ഇ​ന്ത്യ 100-ാമ​താ​ണ്. നേ​ര​ത്തെ 101-ാം സ്ഥാ​ന​ത്താ​യി​രു​ന്നു ഛേത്രി​യും സം​ഘ​വും. 2018 മാ​ര്‍ച്ചി​ല്‍ 99-ാം സ്ഥാ​ന​ത്തെ​ത്തി​യ ശേ​ഷം ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗാ​ണി​ത്.

ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ലെ കി​രീ​ട നേ​ട്ട​വും സാ​ഫ് ക​പ്പി​ലെ മി​ക​ച്ച പ്ര​ക​ട​ന​വു​മാ​ണ് ഇ​ന്ത്യ​യെ ആ​ദ്യ നൂ​റി​ല്‍ തി​രി​ച്ചെ​ത്താ​ന്‍ സ​ഹാ​യി​ച്ച​ത്. ഭു​വ​നേ​ശ്വ​റി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍ കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ല്‍ റാ​ങ്കിം​ഗി​ല്‍ മു​ന്നി​ലു​ള്ള ലെ​ബ​ന​നെ​നും കി​ര്‍ഗി​സ്ഥാ​നെ​യും കീ​ഴ​ട​ക്കി​യാ​യി​രു​ന്നു ഇ​ന്ത്യ കി​രീ​ടം നേ​ടി​യ​ത്. ക​ഴി​ഞ്ഞ വ​ര്‍ഷം ഇ​തേ​ക്കാ​ല​യ​ള​വി​ല്‍ ഇ​ന്ത്യ 104-ാം സ്ഥാ​ന​ത്താ​യി​രു​ന്നു.

ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്റ്റം​ബ​റി​ല്‍ ത്രി​രാ​ഷ്ട്ര ടൂ​ര്‍ണ​മെ​ന്‍റി​ല്‍ വി​യ​റ്റ്നാ​മി​നോ​ട് എ​തി​രി​ല്ലാ​ത്ത മൂ​ന്ന് ഗോ​ളി​ന് തോ​റ്റ​ശേ​ഷം പി​ന്നീ​ട് ക​ളി​ച്ച ഒ​മ്പ​ത് മ​ത്സ​ര​ങ്ങ​ളി​ല്‍ ഏ​ഴ് ജ​യ​വും ര​ണ്ട് സ​മ​നി​ല​യു​മാ​യി അ​പ​രാ​ജി​ത കു​തി​പ്പാ​ണ് ഇ​ന്ത്യ ന​ട​ത്തി​യ​ത്. ഇ​ന്ത്യ​യി​ല്‍ ക​ഴി​ഞ്ഞ നാ​ലു വ​ര്‍ഷ​മാ​യി പ​രാ​ജ​യ​മ​റി​ഞ്ഞി​ട്ടി​ല്ലെ​ന്ന റെ​ക്കോ​ഡ് നി​ല​നി​ര്‍ത്താ​നും സു​നി​ല്‍ ഛേത്രി​ക്കും സം​ഘ​ത്തി​നു​മാ​യി. ലോ​ക​ക​പ്പ് യോ​ഗ്യ​താ പോ​രാ​ട്ട​ത്തി​ല്‍ നാ​ലു വ​ര്‍ഷം മു​മ്പ് ഒ​മാ​നോ​ടാ​ണ് ഇ​ന്ത്യ നാ​ട്ടി​ല്‍ അ​വ​സാ​ന​മാ​യി തോ​റ്റ​ത്(2-1). 2018 ഓ​ഗ​സ്റ്റി​ല്‍ 96-ാം സ്ഥാ​ന​ത്ത് എ​ത്തി​യ​താ​ണ് ക​ഴി​ഞ്ഞ അ​ഞ്ച് വ​ര്‍ഷ​ത്തി​നി​ടെ ഇ​ന്ത്യ​യു​ടെ ഏ​റ്റ​വും മി​ക​ച്ച റാ​ങ്കിം​ഗ്.

ആദ്യ പത്ത് റാങ്കുകൾ

1. അര്‍ജന്‍റീന

2. ഫ്രാന്‍സ്

3. ബ്രസീല്‍

4. ഇംഗ്ലണ്ട്

5. ബെല്‍ജിയം

6. ക്രോയേഷ്യ

7. ഹോളണ്ട്

8. ഇറ്റലി

9. പോര്‍ച്ചുഗൽ

10. സ്‌പെയിന്‍

ര​ണ്ട് സ്ഥാ​നം മെ​ച്ച​പ്പെ​ടു​ത്തി​യ അ​മേ​രി​ക്ക 13ല്‍ ​നി​ന്ന് 11ല്‍ ​എ​ത്തി​യ​താ​ണ് മ​റ്റ് പ്ര​ധാ​ന മാ​റ്റം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com