സമനില: അർജന്‍റീന പുറത്തേക്ക്, ഇംഗ്ലണ്ടിനു ജയം

ഗ്രൂ​പ്പ് ജി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും അ​ര്‍ജ​ന്‍റീ​ന​യും ര​ണ്ട് വീ​തം ഗോ​ളു​ക​ള്‍ നേ​ടി
FIFA Women's World Cup
FIFA Women's World Cup

ഡു​നെ​ഡി​ന്‍ (ന്യൂ​സി​ല​ന്‍ഡ്): വ​നി​താ ഫു​ട്ബോ​ള്‍ ലോ​ക​ക​പ്പി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യ്ക്കെ​തി​രേ ര​ണ്ട് ഗോ​ളി​ന് പി​ന്നി​ലാ​യ ശേ​ഷം അ​ര്‍ജ​ന്‍റീ​ന വ​നി​ത​ക​ള്‍ തി​രി​ച്ചു​വ​ര​വ് ന​ട​ത്തി സ​മ​നി​ല പി​ടി​ച്ച​പ്പോ​ള്‍ ഇം​ഗ്ല​ണ്ടും ചൈ​ന​യും ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു ഗോ​ളി​ന് വി​ജ​യി​ച്ചു. ചൈ​ന ഹെ​യ്തി​യെ 1-0നും ​ഇം​ഗ്ല​ണ്ട് ഡെ​ന്മാ​ര്‍ക്കി​നെ 1-0നു​മാ​ണ് കീ​ഴ്‌​പ്പെ​ടു​ത്തി​യ​ത്.

ഗ്രൂ​പ്പ് ജി​യി​ല്‍ ന​ട​ന്ന മ​ത്സ​ര​ത്തി​ല്‍ ദ​ക്ഷി​ണാ​ഫ്രി​ക്ക​യും അ​ര്‍ജ​ന്‍റീ​ന​യും ര​ണ്ട് വീ​തം ഗോ​ളു​ക​ള്‍ നേ​ടി. 74-ാം മി​നി​റ്റ് വ​രെ ര​ണ്ട് ഗോ​ളു​ക​ള്‍ക്ക് പി​ന്നി​ലാ​യി​രു​ന്ന അ​ര്‍ജ​ന്‍റീ​ന അ​ഞ്ച് മി​നി​റ്റു​ക​ള്‍ക്കി​ടെ​യാ​ണ് ര​ണ്ട് ഗോ​ള്‍ തി​രി​ച്ച​ടി​ച്ച​ത്.30-ാം മി​നി​റ്റി​ല്‍ ലി​ന്‍ഡ മോ​ട്ട​ല്‍ഹാ​ലോ​യി​ലൂ​ടെ ദ​ക്ഷി​ണാ​ഫ്രി​ക്ക മു​ന്നി​ലെ​ത്തി. പി​ന്നാ​ലെ 66-ാം മി​നി​റ്റി​ല്‍ തെം​ബി ഗാ​ട്ട്ലാ​ന​യും സ്‌​കോ​ര്‍ ചെ​യ്ത​തോ​ടെ അ​വ​ര്‍ ലോ​ക​ക​പ്പ് ച​രി​ത്ര​ത്തി​ലെ ത​ങ്ങ​ളു​ടെ ആ​ദ്യ ജ​യം സ്വ​പ്നം ക​ണ്ടു തു​ട​ങ്ങി.എ​ന്നാ​ല്‍ 74-ാം മി​നി​റ്റി​ല്‍ സോ​ഫി​യ ബ്രൗ​ണി​ലൂ​ടെ ഒ​രു ഗോ​ള്‍ തി​രി​ച്ച​ടി​ച്ച അ​ര്‍ജ​ന്‍റീ​ന 79-ാം മി​നി​റ്റി​ല്‍ റോ​മി​ന ന്യൂ​നെ​സി​ലൂ​ടെ ര​ണ്ടാം ഗോ​ളും മ​ട​ക്കി.

അ​തേ​സ​മ​യം, അ​ര്‍ജ​ന്‍റീ​ന​യ്ക്ക് ലോ​ക​ക​പ്പി​ന്‍റെ പ്രീ​ക്വാ​ര്‍ട്ട​റി​ലേ​ക്ക് പ്ര​വേ​ശി​ക്കാ​നു​ള്ള സാ​ധ്യ​ത മ​ങ്ങി. കാ​ര​ണം ഗ്രൂ​പ്പി​ല്‍ ജ​യി​ല്‍ ഒ​രു പോ​യി​ന്‍റ് മാ​ത്ര​മു​ള്ള അ​ര്‍ജ​ന്‍റീ​ന നാ​ലാ​മ​താ​ണ്. ര​ണ്ട് മ​ത്സ​ര​ങ്ങ​ള്‍ ക​ളി​ച്ച അ​വ​ര്‍ക്ക് ഇ​നി ഒ​രു മ​ത്സ​ര​മാ​ണ് പ്രാ​ഥ​മി​ക രൗ​ണ്ടി​ല്‍ ഉ​ള്ള​ത്.

ഗ്രൂ​പ്പ് ഡി​യി​ലെ നി​ര്‍ണാ​യ​ക പോ​രാ​ട്ട​ത്തി​ല്‍ ഇം​ഗ്ല​ണ്ട് ഏ​ക​പ​ക്ഷീ​യ​മാ​യ ഒ​രു​ഗോ​ളി​ന് ഡെ​ന്മാ​ര്‍ക്കി​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ ഗോ​ള്‍ നേ​ടി​യ​ത് ലോ​റ​ന്‍ ജ​യിം​സാ​യി​രു​ന്നു. ആ​റാം മി​നി​റ്റി​ല്‍ നേ​ടി​യ ഗോ​ളി​ല്‍ ശ​ക്ത​മാ​യ പ്ര​തി​രോ​ധം ഇം​ഗ്ലീ​ഷ് പെ​ണ്‍പ​ട തീ​ര്‍ത്തു. ഗ്രൂ​പ്പ് ഡി​യി​ലെ മ​റ്റൊ​രു മ​ത്സ​ര​ത്തി​ല്‍ ചൈ​നീ​സ് പ​ട ഹെ​യ്തി​യെ തോ​ല്‍പ്പി​ച്ചു. 74-ാം മി​നി​റ്റി​ല്‍ പെ​നാ​ല്‍റ്റി​യി​ലൂ​ടെ വാ​ങ് ഷു​വാ​ങ്ങാ​ണ് ചൈ​ന​യു​ടെ വി​ജ​യ​ഗോ​ളു​ക​ള്‍ നേ​ടി​യ​ത്. 29-ാം മി​നി​റ്റി​ല്‍ സാ​ങ് റു​യി ചു​വ​പ്പു​കാ​ര്‍ഡ് ക​ണ്ട് പു​റ​ത്താ​യ​തോ​ടെ 10 പേ​രു​മാ​യാ​ണ് ചൈ​ന ക​ളി​ച്ച​ത്.

ഇ​ന്ന് മൂ​ന്നു മ​ത്സ​ര​ങ്ങ​ളാ​ണു​ള്ള​ത്. ഉ​ച്ച​യ്ക്ക് ഒ​ന്നി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ സ്വീ​ഡ​ന്‍ ഇ​റ്റ​ലി​യെ​യും മൂ​ന്നി​ന് ന​ട​ക്കു​ന്ന ക​രു​ത്ത​രു​ടെ പോ​രാ​ട്ട​ത്തി​ല്‍ ബ്ര​സീ​ല്‍ ഫ്രാ​ന്‍സി​നെ​യും വൈ​കി​ട്ട് ആ​റി​ന് ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ല്‍ പാ​ന​മ, ജ​മൈ​ക്ക​യെ​യും നേ​രി​ടും.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com