അർജുൻ ടെൻഡുൽക്കർക്ക് ആദ്യമായി 5 വിക്കറ്റ് നേട്ടം

ഗോവയ്ക്കു വേണ്ടി കളിക്കുന്ന അർജുൻ, രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്
അർജുൻ ടെൻഡുൽക്കർ Arjun Tendulkar
അർജുൻ ടെൻഡുൽക്കർFile photo
Updated on

പോർവോരിം: സച്ചിൻ ടെൻഡുൽക്കറുടെ മകൻ അർജുൻ ടെൻഡുൽക്കർക്ക് ഫസ്റ്റ് ക്ലാസ് കരിയറിൽ ആദ്യത്തെ അഞ്ച് വിക്കറ്റ് നേട്ടം. മുംബൈ വിട്ട് ഗോവയ്ക്കു വേണ്ടി കളിക്കുന്ന അർജുൻ, രഞ്ജി ട്രോഫിയിൽ പ്ലേറ്റ് ഗ്രൂപ്പിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിലാണ് ഈ നേട്ടം കൈവരിച്ചത്. നേരത്തെ രണ്ടു വട്ടം നാല് വിക്കറ്റ് നേട്ടം സ്വന്തമാക്കിയതായിരുന്നു ഫസ്റ്റ് ക്ലാസ് കരിയറിലെ മികച്ച പ്രകടനങ്ങൾ.

ടോസ് നേടി ആദ്യം ബാറ്റ് ചെയ്ത അരുണാചൽ പ്രദേശ് വെറും 84 റൺസിന് ഓൾഔട്ടായി. മറുപടി ബാറ്റിങ്ങിൽ തകർത്തടിച്ച ഗോവൻ ബാറ്റർമാർ ആദ്യ ദിവസം കളി അവസാനിപ്പിക്കുമ്പോൾ തന്നെ സ്കോർ 414 റൺസിൽ എത്തിച്ചിട്ടുണ്ട്. അവരുടെ രണ്ട് വിക്കറ്റ് മാത്രമാണ് ഇതുവരെ നഷ്ടമായത്.

സെഞ്ചുറി നേടിയ കശ്യപ് ബക്‌ലെയും (156 പന്തിൽ 179*) സ്നേഹാൽ കൗതാങ്കറും (100 പന്തിൽ 146*) പുറത്താകാതെ നിൽക്കുന്നു. ഓൾറൗണ്ടറായി ഫസ്റ്റ് ക്ലാസ് കരിയർ ആരംഭിച്ച അർജുൻ ടെൻഡുൽക്കർ ഇപ്പോൾ ബൗളിങ്ങിലാണ് കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. ഇടങ്കയ്യൻ പേസ് ബൗളറാണ് ഈ ഇരുപത്തഞ്ചുകാരൻ. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഒരു സെഞ്ചുറിയും രണ്ട് അർധ സെഞ്ചുറികളും നേടിയിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com