സച്ചിന്‍റെ 1990 ക്ലാസിക്ക്; 35 വർഷത്തിനിപ്പുറം മാഞ്ചസ്റ്ററിൽ ഒന്നല്ല ഇന്ത്യൻ സെഞ്ചുറികൾ മൂന്ന്

ഓൾഡ് ട്രാഫഡിൽ ഒരു സെഞ്ചുറിക്കായുള്ള ഇന്ത്യയുടെ 35 വർഷത്തെ കാത്തിരിപ്പിന് വിരാമം. ഒന്നല്ല മൂന്ന് ശതകങ്ങൾക്ക് പിറവികൊടുത്തു ഇന്ത്യൻ ബാറ്റർമാർ മാഞ്ചസ്റ്ററിലെ കളത്തിൽ
First Indian century after Sachin's 90s classic

1990ൽ ഓൾഡ് ട്രാഫഡിൽ കന്നി ടെസ്റ്റ് സെഞ്ചുറി നേടി മടങ്ങുന്ന സച്ചിൻ ടെൻഡുൽക്കറെ അഭിനന്ദിക്കുന്ന ഇംഗ്ലണ്ട് താരങ്ങൾ

Updated on

ഓൾഡ് ട്രാഫഡിൽ ഒരു സെഞ്ചുറിക്കായുള്ള ഇന്ത്യയുടെ 35 വർഷത്തെ കാത്തിരിപ്പിന് വിരാമം. ഒന്നല്ല മൂന്ന് ശതകങ്ങൾക്ക് പിറവികൊടുത്തു ഇന്ത്യൻ ബാറ്റർമാർ മാഞ്ചസ്റ്ററിലെ കളത്തിൽ.

ക്യാപ്റ്റൻ ശുഭ്മൻ ഗില്ലും രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും ഇനി വിഖ്യാത സ്റ്റേഡിയത്തിലെ സെഞ്ചൂറിയൻമാരുടെ പട്ടികയിൽ. സാക്ഷാൽ സച്ചിൻ ടെൻഡുൽക്കറാണ് ഇവർക്ക് മുൻപ് ഇന്ത്യയ്ക്കായി ഈ നേട്ടം കൈവരിച്ചത്, പതിനേഴാം വയസിൽ സച്ചിന്‍റെ കന്നി ടെസ്റ്റ് സെഞ്ചുറി കൂടിയായിരുന്നു അത്.

ഓൾഡ് ട്രാഫോർഡിലെ ഇന്ത്യൻ സെഞ്ചുറിക്കാരിലൂടെ...

സച്ചിൻ ടെൻഡുൽക്കർ

1990ൽ ഓഗസ്റ്റിൽ നടന്ന ക്രിക്കറ്റ് ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ സച്ചിൻ ടെൻഡുൽക്കർ പുറത്താകാതെ 119 റൺസാണ് അടിച്ചുകൂട്ടിയത്. പതിനേഴ് ഫോറുകൾ സച്ചിൻ പറത്തി. ആദ്യ ഇന്നിങ്സിലെ അർധ ശതകം ചേർന്നപ്പോൾ സച്ചിൻ (68) മാൻ ഒഫ് ദ മാച്ചായി. ഒന്നാം ഇന്നിങ്സിൽ ക്യാപ്റ്റൻ മുഹമ്മദ് അസറുദീനും (179) ഇന്ത്യയ്ക്കായി സെഞ്ചുറി നേടി. ടെസ്റ്റ് സമനിലയിൽ കലാശിച്ചു.

ശുഭ്മൻ ഗിൽ - 103

രവീന്ദ്ര ജഡേജ - 107 നോട്ടൗട്ട്

വാഷിങ്ടൺ സുന്ദർ - 101 നോട്ടൗട്ട്

മുൻഗാമികൾ

  • സയ്യിദ് മുഷ്താഖ് അലി (1936)

  • വിജയ് മർച്ചന്‍റ് (1936)

  • റുസി മോദി (1946)

  • പോളി ഉമ്രിഗർ (1959)

  • സുനിൽ ഗവാസ്കർ (1974)

  • മുഹമ്മദ് അസറുദീൻ (1990)

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com