ദ്യോക്കോവിച്ചിന് ആദ്യ റൗണ്ട് ഞെട്ടൽ

കരിയറിലെ 100-ാം എടിപി കിരീടത്തിന് ദ്യോക്കോ ഇനിയും കാത്തിരിക്കണം. തുടർച്ചയായ മൂന്നു തോൽവികളെന്ന നാണക്കേടും ഇതോടെ താരത്തെ തേടിയെത്തി
First round exit for Novak Djokovic

ദ്യോക്കോവിച്ചിന് ആദ്യ റൗണ്ട് ഞെട്ടൽ

Updated on

മാഡ്രിഡ്: മാഡ്രിഡ് ഓപ്പൺ ടെന്നീസിൽ സെർബിയൻ ഇതിഹാസം നൊവാക്ക് ദ്യോക്കോവിച്ചിന് ഞെട്ടിക്കുന്ന തോൽവി. ആദ്യ റൗണ്ടിൽ ഇറ്റലിയുടെ മറ്റിയോ അർനാൾഡി ദ്യോക്കോവിച്ചിനെ അട്ടിമറിച്ചു. 6-3, 6-4 എന്ന സ്കോറിനായിരുന്നു അർനാൾഡിയുടെ ജയം.

ഇതോടെ കരിയറിലെ 100-ാം എടിപി കിരീടത്തിന് ദ്യോക്കോ ഇനിയും കാത്തിരിക്കണം. തുടർച്ചയായ മൂന്നു തോൽവികളെന്ന നാണക്കേടും ഇതോടെ താരത്തെ തേടിയെത്തി. മയാമി ഓപ്പൺ ഫൈനലിലും മോണ്ടെ കാർലോ മാസ്റ്റേഴ്സിലും ദ്യോക്കോവിച്ച് പരാജയം രുചിച്ചിരുന്നു.

അർനാൾഡിക്കെതിരായ പോരാട്ടത്തിന്‍റെ ഒരു ഘട്ടത്തിലും ഫോമിലേക്ക് ഉയരാൻ ദ്യോക്കോവിച്ചിന് സാധിച്ചില്ല. മൂന്നു തവണ ദ്യോക്കോവിച്ചിന്‍റെ സർവ് ഭേദിപ്പിക്കപ്പെട്ടു.

റിട്ടേണിലും നിറം മങ്ങിയ ദ്യോക്കോ 32 അനാവശ്യ പിഴവുകൾ വരുത്തിയപ്പോൾ അർനാൾഡിക്ക് കാര്യങ്ങൾ എളുപ്പമായി. ഫ്രഞ്ച് ഓപ്പൺ അടുത്തുവരവെ ക്ലേ കോർട്ടിലെ തുടർച്ചയായ തോൽവികൾ ദ്യോക്കോവിച്ചിന്‍റെ ആത്മവിശ്വാസം തകർക്കുന്നതായെന്ന് വിലയിരുത്തപ്പെടുന്നു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com