എ​ന്‍സോ, എ​ന്നാ വി​ല​യാ !

അർജന്‍റീനയുടെ എൻസോ ഫെർണാണ്ടസ് പ്രിമീയർ ലീഗ് ചരിത്രത്തിലെ ഏറ്റവും ഉയർന്ന വലിയ തുകയ്ക്ക് (1500 കോടി രൂപ) ചെൽസിയിൽ
എ​ന്‍സോ, എ​ന്നാ വി​ല​യാ !

ല​ണ്ട​ന്‍: ച​രി​ത്രം കു​റി​ച്ച ട്രാ​ന്‍സ്ഫ​റു​മാ​യി ചെ​ല്‍സി. അ​ര്‍ജന്‍റീ​ന​യു​ടെ ലോ​ക​ക​പ്പ് ഹീ​റോ എ​ന്‍സോ ഫെ​ര്‍ണാ​ണ്ട​സ് റെ​ക്കോ​ഡ് തു​ക​യ്ക്ക് ഇം​ഗ്ലീ​ഷ് ക്ല​ബ് ചെ​ല്‍സി​യി​ല്‍. ലോ​ക​ക​പ്പി​ലെ ഏ​റ്റ​വും മി​ക​ച്ച യു​വ​താ​ര​വു​മാ​യ എ​ന്‍സോ ഫെ​ര്‍ണാ​ണ്ട​സി​നെ സ്വ​ന്ത​മാ​ക്കി​യ​താ​യി ചെ​ല്‍സി അ​റി​യി​ച്ചു. പോ​ര്‍ച്ചു​ഗീ​സ് ക്ല​ബ് ബെ​ന്‍ഫി​ക്ക​യി​ല്‍ നി​ന്ന് പ്രീ​മി​യ​ര്‍ ലീ​ഗ് ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ട്രാ​ന്‍സ്ഫ​ര്‍ തു​ക​യ്ക്കാ​ണ് എ​ന്‍സോ​യെ ചെ​ല്‍സി ടീ​മി​ലെ​ത്തി​ച്ച​ത്. 121 മി​ല്യ​ണ്‍ യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 1500 കോ​ടി രൂ​പ) ട്രാ​ന്‍സ്ഫ​ര്‍ തു​ക. 2021ല്‍ ​ആ​സ്റ്റ​ണ്‍ വി​ല്ല​യി​ല്‍ നി​ന്ന് ജാ​ക് ഗ്രീ​ലി​ഷി​നാ​യി മാ​ഞ്ച​സ്റ്റ​ര്‍ സി​റ്റി മു​ട​ക്കി​യ 100 മി​ല്യ​ണ്‍ യു​റോ​യു​ടെ റെ​ക്കോ​ര്‍ഡാ​ണ് എ​ന്‍സോ​യി​ലൂ​ടെ ചെ​ല്‍സി മ​റി​ക​ട​ന്ന​ത്.

ഫു​ട്‌​ബോ​ള്‍ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും ഉ​യ​ര്‍ന്ന ആ​റാ​മ​ത്തെ ട്രാ​ന്‍സ്ഫ​ര്‍ തു​ക കൂ​ടി​യാ​ണി​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ വെ​റും പ​ത്തു​മി​ല്യ​ണ്‍ യൂ​റോ​യ്ക്കാ​ണ് എ​ന്‍സോ ബെ​ന്‍ഫി​ക്ക​യി​ലെ​ത്തി​യ​ത്. എ​ന്നാ​ല്‍, ലോ​ക​ക​പ്പി​ലെ മി​ന്നും പ്ര​ക​ട​നം എ​ന്‍സോ​യു​ടെ ത​ല​വ​ര മാ​റ്റു​ക​യാ​യി​രു​ന്നു. ഈ ​സീ​സ​ണി​ലെ ഇ​ട​ക്കാ​ല ട്രാ​ന്‍സ്ഫ​ര്‍ ജാ​ല​ക​ത്തി​ല്‍ താ​ര​ങ്ങ​ളെ സ്വ​ന്ത​മാ​ക്കാ​ന്‍ ഏ​റ്റ​വും കൂ​ടു​ത​ല്‍ തു​ക ചെ​ല​വി​ടു​ന്ന യൂ​റോ​പ്യ​ന്‍ ക്ല​ബ്ബെ​ന്ന റെ​ക്കോ​ര്‍ഡും എ​ന്‍സോ​യെ സ്വ​ന്ത​മാ​ക്കി​യ​തി​ലൂ​ടെ ചെ​ല്‍സി​യു​ടെ പേ​രി​ലാ​യി.

ഈ ​സീ​സ​ണി​ല്‍ 280 മി​ല്യ​ണ്‍ ഡോ​ള​റാ​ണ് ക​ളി​ക്കാ​രെ ടീ​മി​ലെ​ത്തി​ക്കാ​ന്‍ മാ​ത്രം ചെ​ല്‍സി ചെ​ല​വ​ഴി​ച്ച​ത്. ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ല്‍ വെ​റും 14 മി​ല്യ​ണ്‍ യൂ​റോ​യ്ക്ക് അ​ര്‍ജ​ന്‍റീ​നി​യ​ന്‍ ക്ല​ബ്ബ് റി​വ​ര്‍പ്ലേ​റ്റി​ല്‍ നി​ന്നാ​ണ് എ​ന്‍സോ പോ​ര്‍ച്ചു​ഗീ​സ് ക്ല​ബ്ബാ​യ ബെ​ന്‍ഫി​ക്ക​യി​ലെ​ത്തി​യ​ത്. ക്ല​ബ്ബി​ന്‍റെ ഇ​തി​ഹാ​സ താ​രം യൂ​സേ​ബി​യോ ധ​രി​ച്ചി​രു​ന്ന 13-ാം ന​മ്പ​ര്‍ ജേ​ഴ്‌​സി​യി​ലാ​യി​രു​ന്നു എ​ന്‍സോ ബെ​ന്‍ഫി​ക്ക​യി​ല്‍ ക​ളി​ച്ചി​രു​ന്ന​ത്. ബെ​ൻ​ഫി​ക്ക ജേ​ഴ്‌​സി​യി​ല്‍ ക​ളി​ച്ച 29 മ​ത്സ​ര​ങ്ങ​ളി​ല്‍ നാ​ലു ഗോ​ളും ഏ​ഴ് അ​സി​സ്റ്റു​മാ​ണ് എ​ന്‍സോ​യു​ടെ പേ​രി​ലു​ള്ള​ത്. പോ​ര്‍ച്ചു​ഗീ​സ് ലീ​ഗി​ലെ ഏ​റ്റ​വും മി​ക​ച്ച മി​ഡ്ഫീ​ല്‍ഡ​റാ​യും എ​ന്‍സോ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു.ലോ​ക​ക​പ്പി​ന് ര​ണ്ട് മാ​സം മു​മ്പ് ക​ഴി​ഞ്ഞ വ​ര്‍ഷം സെ​പ്റ്റം​ബ​റി​ലാ​ണ് 22കാ​ര​നാ​യ എ​ന്‍സോ അ​ര്‍ജ​ന്‍റീ​ന​യു​ടെ ദേ​ശീ​യ ടീ​മി​ല്‍ അ​ര​ങ്ങേ​റി​യ​ത്. ലോ​ക​ക​പ്പി​ല്‍ മെ​ക്‌​സി​ക്കോ​ക്കെ​തി​രാ​യ നി​ര്‍ണാ​യ​ക മ​ത്സ​ര​ത്തി​ല്‍ മെ​സി​യു​ടെ അ​സി​സ്റ്റി​ല്‍ അ​ര്‍ജ​ന്‍റീ​ന​യ​ക്കാ​യി ര​ണ്ടാം ഗോ​ള്‍ നേ​ടി​യ​തോ​ടെ​യാ​ണ് എ​ന്‍സോ​യു​ടെ മി​ക​വ് ലോ​ക​ശ്ര​ദ്ധ​യി​ലെ​ത്തി​യ​ത്.പു​തി​യ താ​ര​ങ്ങ​ള്‍ എ​ത്തി​യ​തോ​ടെ പ്രീ​മി​യ​ര്‍ ലീ​ഗി​ലെ പ​ത്താം സ്ഥാ​ന​ത്തു നി​ന്ന് മു​ക​ളി​ലേ​ക്ക് ക​യ​റാ​നാ​കു​മെ​ന്നാ​ണ് മു​ന്‍ ചാ​മ്പ്യ​ന്‍മാ​രാ​യ ചെ​ല്‍സി​യു​ടെ പ്ര​തീ​ക്ഷ. ആ​ദ്യ നാ​ലി​ല്‍ എ​ത്തി ചാ​മ്പ്യ​ന്‍സ് ലീ​ഗ് യോ​ഗ്യ​ത​ക്കാ​യി അ​വ​സാ​ന ശ്ര​മം കൂ​ടി ന​ട​ത്തു​ക എ​ന്ന​താ​വും ചെ​ല്‍സി​യു​ടെ ഇ​നി​യു​ള്ള ല​ക്ഷ്യം.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com